എന്തുകൊണ്ട് മുഖം മാന്തി പൊളിച്ചു? പെപ് പറയുന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ പിന്നീട് ഫെയെനൂർദ് 3 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് സമനില പിടിച്ചെടുക്കുകയായിരുന്നു.ഇതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുകയാണ്.അവസാനത്തെ ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടില്ല.
അഞ്ച് തോൽവിക്ക് ശേഷമാണ് ഈ സമനില സിറ്റി വഴങ്ങിയിട്ടുള്ളത്. മൂന്ന് ഗോളുകളുടെ ലീഡ് തുലച്ചതിൽ സിറ്റിയുടെ പരിശീലകനായ പെപ് വളരെയധികം നിരാശനായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം സ്വയം മുഖത്ത് ഒരു മുറിവ് ഏൽപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂക്കിലായിരുന്നു പെപ് തന്നെ സ്വയം മുറിവ് ഏൽപ്പിച്ചത്. കൂടാതെ മുഖത്ത് പലസ്ഥലങ്ങളിലും പാടുകൾ ഉണ്ടായിരുന്നു. വളരെ ദേഷ്യത്തോടുകൂടി മുഖം മാന്തി പൊളിച്ചതിന്റെ ലക്ഷണങ്ങളായിരുന്നു അത്.
മത്സരശേഷം ഇതേക്കുറിച്ച് പെപ് തന്നെ സംസാരിച്ചിട്ടുണ്ട്.നഖം കൊണ്ടാണ് ഞാൻ മൂക്കിൽ മുറിവ് ഏൽപ്പിച്ചത്, ഞാൻ എന്നെ തന്നെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അത്രയധികം നിരാശയും ദേഷ്യവും അദ്ദേഹത്തിന് ഈ മത്സരഫലത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്നു.അതുകൊണ്ടാണ് അദ്ദേഹം സ്വയം മുറിവ് ഏൽപ്പിച്ചത്.
ഏതായാലും സോഷ്യൽ മീഡിയയിൽ ഇത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഈ പരിശീലകൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇനി അതിനേക്കാൾ വലിയ വെല്ലുവിളിയാണ് അവരെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗിൽ അടുത്തതായി നടക്കുന്ന മത്സരത്തിൽ കരുത്തരായ ലിവർപൂൾ ആണ് സിറ്റിയുടെ എതിരാളികൾ.ആൻഫീൽഡിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.