ഇവിടെ അതിന് മാത്രം പ്രശ്നങ്ങൾ ഒന്നുമില്ല:പെപ് വിശദീകരിക്കുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്.എന്തെന്നാൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ ടോട്ടൻഹാമിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് അവർ നാണംകെട്ടിരുന്നു. തന്റെ കരിയറിൽ ആദ്യമായി കൊണ്ടാണ് പെപ്പിന് ഈയൊരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.
എത്രയും പെട്ടെന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളാണ് സിറ്റി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ആകെ കുഴഞ്ഞു മറിഞ്ഞിട്ടില്ല എന്ന കാര്യം പെപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.തങ്ങളുടെ സ്റ്റാൻഡേർഡിൽ ഇടിവ് വന്നു എന്നും എന്നാൽ തിരിച്ചുവരാൻ വേണ്ടി താരങ്ങൾ പരമാവധി കമ്മിറ്റ്മെന്റ് കാണിക്കേണ്ടതുണ്ട് എന്നും സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോൾ ഇത് മോശം സീസണാണ്.കാരണം ഞങ്ങൾ ഏറ്റവും മുകളിൽ നിന്നാണ് വരുന്നത്. മത്സരങ്ങൾ പരാജയപ്പെടുമ്പോൾ നമ്മൾ കുറച്ച് ക്ഷമ കാണിക്കേണ്ടത് ആവശ്യമാണ്.ഇവിടെ അതിനുമാത്രം വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. കുഴഞ്ഞു മറിഞ്ഞ അവസ്ഥ ഇല്ല. ഞങ്ങളുടെ സക്സസാണ് ഞങ്ങൾ ഡിഫൻഡ് ചെയ്യുന്നത്.അത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.നിലവിൽ എനിക്ക് വേണ്ടത് താരങ്ങളുടെ ആത്മാർത്ഥതയാണ്. തീർച്ചയായും ഞങ്ങളിൽ നിന്നും കിരീടം എടുത്തിരിക്കുന്ന ടീമുകളെ ഞങ്ങൾ അഭിനന്ദിക്കുന്നു.കാരണം അവർ അത് അർഹിക്കുന്നുണ്ട്. ഓരോ ട്രെയിനിങ് സെഷനിലും മത്സരങ്ങളിലും ഞങ്ങൾ മുൻപ് ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് മാറേണ്ടതുണ്ട് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സിറ്റി തുർക്കിഷ് ക്ലബ്ബായ ഫെയെനൂർദിനെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗ് സിപിയോട് പരാജയപ്പെട്ടത്.