അവസാനമത്സരം ഗംഭീരജയത്തോടെ ആഘോഷിച്ച് ലിവർപൂളും സിറ്റിയും !
പ്രീമിയർ ലീഗിലെ അവസാനറൗണ്ട് പോരാട്ടം ഗംഭീരമാക്കി ചാമ്പ്യൻമാരായ ലിവർപൂൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു കൊണ്ടാണ് അവസാനമത്സരം ചാമ്പ്യൻമാർ ആഘോഷിച്ചത്. ഏറെ നേരം ഒരു ഗോളിന് ലിവർപൂൾ പിന്നിൽ നിന്നെങ്കിലും മൂന്നെണ്ണം തിരിച്ചടിച്ച് കരുത്തു കാട്ടുകയായിരുന്നു. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ഗെയ്‌ലിലൂടെ ന്യൂകാസിൽ ലീഡ് നേടുകയായിരുന്നു. സമനില ഗോൾ നേടാൻ ലിവർപൂളിന് 38-ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വാൻ ഡൈക്ക് ആണ് സമനില ഗോൾ നേടിയത്. പിന്നീട് ഡിവോക് ഒറിഗി, സാഡിയോ മാനേ എന്നിവർ നേടിയ ഗോൾ ലിവർപൂളിന് സമനില ജയം കൊണ്ടു വന്നു. ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 32 വിജയവുമായി 99 പോയിന്റോടെ ലിവർപൂൾ സീസൺ അവസാനിപ്പിച്ചു.
WWWWWWWWWWWWWWWWWWWWWWWWWWWWWWWW
— B/R Football (@brfootball) July 26, 2020
Liverpool match Manchester City’s all-time record of 32 wins in a single Premier League season pic.twitter.com/4CtSbOd0TB
അതേസമയം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും ഗോൾമഴ പെയ്യിച്ച് അവസാനമത്സരം ആഘോഷമാക്കി. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റി നോർവിചിനെ തകർത്തു വിട്ടത്. കെവിൻ ഡിബ്രൂയിൻ ഇരട്ടഗോളുകൾ നേടി. ജീസസ്, സ്റ്റെർലിങ്, മഹ്റസ് എന്നിവർ ശേഷിച്ച ഗോളുകൾ നേടി. ഇതോടെ 81 പോയിന്റ് നേടി സിറ്റി സീസൺ അവസാനിപ്പിച്ചു. മറ്റു മത്സരങ്ങളിൽ ആഴ്‌സണൽ 3-2 ന് വാട്ട്ഫോർഡിനെ തകർത്തു വിട്ടപ്പോൾ 1-1 എന്ന സ്കോറിന് ടോട്ടൻഹാം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങി. ടോട്ടൻഹാം ആറാം സ്ഥാനവും ആഴ്‌സണൽ എട്ടാം സ്ഥാനവും നേടി.
🚲 @Aubameyang7 🚲 pic.twitter.com/yH1nLiDWyp
— B/R Football (@brfootball) July 26, 2020