മെസ്സി അറ്റ്ലാന്റക്കെതിരെ കളിക്കുമോ? ഏറ്റവും പുതിയ വിവരങ്ങൾ ഇതാ.

ഇപ്പോൾ അവസാനിച്ച ഇന്റർനാഷണൽ ബ്രേക്കിൽ ഇക്വഡോറിനെതിരെ അർജന്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സി കളിച്ചിരുന്നു. അർജന്റീനയുടെ വിജയ ഗോൾ ഫ്രീകിക്കിലൂടെ നേടിയത് ലയണൽ മെസ്സിയായിരുന്നു. പക്ഷേ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ലയണൽ മെസ്സി മത്സരത്തിന്റെ അവസാനത്തിൽ കളിക്കളത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. മാത്രമല്ല ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നുമില്ല.

ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നതിനാൽ മസിലുമായി ബന്ധപ്പെട്ട ഫിറ്റ്നസ് പ്രശ്നങ്ങളാണ് ലയണൽ മെസ്സിക്കുള്ളത്. കാര്യത്തിൽ പേടിക്കേണ്ട ആവശ്യമൊന്നുമില്ല.പക്ഷേ വിശ്രമം ലയണൽ മെസ്സിക്ക് ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. ഇതിലെ ഏറ്റവും പുതിയ വിവരങ്ങൾ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്.

ലയണൽ മെസ്സിയുടെ ഫിറ്റ്നസ് പ്രശ്നത്തിന്റെ പൂർണമായ വിവരങ്ങൾ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇന്റർ മയാമിയുടെ മെഡിക്കൽ സ്റ്റാഫ് മെസ്സിയുടെ കാര്യത്തിൽ ഒരു വിശദമായ പരിശോധന നടത്തും. അതിന് ശേഷം അവരാണ് തീരുമാനമെടുക്കുക. പക്ഷേ സ്കലോണിയുടെ വാക്കുകളിൽ നിന്നും ഊഹിച്ചെടുക്കാൻ കഴിയുന്നത് മെസ്സിയുടെ ഫിറ്റ്നസ് പ്രശ്നങ്ങൾ ഒരല്പം ഗുരുതരമാണ് എന്നാണ്. എന്തെന്നാൽ മെസ്സി പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തിന് റെഡിയാവാൻ കഴിഞ്ഞില്ല എന്നാണ് അർജന്റീന കോച്ച് പറഞ്ഞത്. അത് വെച്ച് നോക്കുമ്പോൾ അറ്റ്ലാൻഡ യുണൈറ്റഡ്നെതിരെ മെസ്സി കളിക്കാൻ സാധ്യതയില്ല. അദ്ദേഹം വിശ്രമം എടുക്കാനാണ് സാധ്യത.

വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഇന്റർ മയാമിയും അറ്റ്ലാൻഡയും തമ്മിലുള്ള മത്സരം അരങ്ങേറുക.ലയണൽ മെസ്സി ഇല്ലെങ്കിൽ അത് ഇന്റർ മയാമിക്ക് തിരിച്ചടി തന്നെയായിരിക്കും. മെസ്സിയുടെ അഭാവത്തിലും കഴിഞ്ഞ മത്സരത്തിൽ കൻസാസിനെ പരാജയപ്പെടുത്താൻ മയാമിക്ക് സാധിച്ചിരുന്നു. പക്ഷേ അറ്റ്ലാന്റ ഒരല്പം കൂടി വെല്ലുവിളി ഉയർത്തുന്ന എതിരാളികൾ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!