അദ്ദേഹമില്ലായിരുന്നുവെങ്കിൽ മെസ്സിക്ക് മയാമിയിൽ കഠിനമായേനെ : എതിർതാരം പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. മെസ്സി അരങ്ങേറിയതിനുശേഷം ഒരൊറ്റ തോൽവി പോലും ഇന്റർ മയാമിക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. മാത്രമല്ല ലീഗ്സ് കപ്പ് കിരീടം ഇന്റർ മയാമി നേടുകയും ചെയ്തിരുന്നു. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറും ടോപ് സ്കോററും മെസ്സി തന്നെയായിരുന്നു.

മെസ്സിയുടെ ഈ മാസ്മരിക പ്രകടനത്തെ കുറിച്ച് ഷാർലറ്റ് എഫ്സിയുടെ താരമായ ആഷ്ലി വെസ്റ്റ്വുഡ് സംസാരിച്ചിട്ടുണ്ട്. താൻ നേരിട്ട് ഏറ്റവും മികച്ച എതിരാളി മെസ്സിയാണ് എന്നാണ് ആഷ്ലി പറഞ്ഞിട്ടുള്ളത്. പക്ഷേ ബുസ്ക്കെറ്റ്സ് ഇല്ലായിരുന്നെങ്കിൽ ലയണൽ മെസ്സിക്ക് കാര്യങ്ങൾ കഠിനമായേനെ എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ആഷ്ലിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി എംഎൽഎസ്സിലെക്ക് കൊണ്ടുവന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പ്രീമിയർ ലീഗിൽ മികച്ച താരങ്ങൾക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. പക്ഷേ ഈ പ്രായത്തിലും മെസ്സി നടത്തുന്ന പ്രകടനം അവിശ്വസനീയമാണ്. ഞാൻ നേരിട്ടുള്ള ഏറ്റവും മികച്ച എതിരാളി മെസ്സിയാണ്. കൂടാതെ അദ്ദേഹത്തിനൊപ്പം ബുസ്ക്കെറ്റ്സുമുണ്ട്.മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണാൻ കഴിവുള്ള ഒരു വ്യക്തിയാണ് ബുസ്ക്കെറ്റ്സ്.അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ലയണൽ മെസ്സിക്ക് മയാമിയിലെ തുടക്കം കഠിനമായിരുന്നേനെ. മെസ്സിയെ ഓരോ പാസിലൂടെയും കണ്ടെത്തുന്നത് ബുസ്ക്കെറ്റ്സാണ്. അദ്ദേഹത്തിന് എതിരെ കളിക്കുക എന്നുള്ളത് തന്നെ ഒരു ആദരവാണ് ” ഇതാണ് ഷാർലറ്റ് എഫ്സിയുടെ താരമായ ആഷ്ലി പറഞ്ഞിട്ടുള്ളത്.

എംഎൽഎസിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ അറ്റ്ലാന്റ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നുള്ളത് സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!