എംബപ്പേയുമായി പ്രശ്നത്തിലാണോ? മെസ്സി പറയുന്നു!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ പിഎസ്ജിയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മുഖാമുഖം വന്നിരുന്നു. മത്സരത്തിൽ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു.എംബപ്പേ ഹാട്രിക്ക് നേടിയപ്പോൾ മെസ്സി രണ്ട് ഗോളുകൾ നേടിയിരുന്നു. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിക്കുകയും കിരീടം നേടുകയും ചെയ്തിരുന്നു.
എന്നാൽ അതിനു ശേഷം എംബപ്പേയെ അവഹേളിക്കുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ അർജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എമിലിയാനോ മാർട്ടിനസ് ഉൾപ്പെടെയുള്ളവരായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അത് സഹതാരങ്ങളായ ലയണൽ മെസ്സിയുടെയും എംബപ്പേയും ബന്ധത്തെ ബാധിച്ചേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.എന്നാൽ മെസ്സി തന്നെ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്.താനും എംബപ്പേയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi on his relationship with Kylian Mbappé since the World Cup:
— PSG Report (@PSG_Report) February 2, 2023
“On the contrary, the truth is that there is no problem with Kylian.” 🇦🇷🤝🇫🇷 pic.twitter.com/5TAK5YcVK4
” ഞാനും എംബപ്പേയും തമ്മിൽ ഫൈനൽ മത്സരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങളുടെ സെലിബ്രേഷനെ കുറിച്ചും അർജന്റീനയിലെ വെക്കേഷനെക്കുറിച്ചും ഫെസ്റ്റിവലിനെ കുറിച്ചുമൊക്കെ പരസ്പരം സംസാരിച്ചിരുന്നു.അതിനേക്കാൾ കൂടുതലൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല.ഒരു വേൾഡ് കപ്പ് ഫൈനലിൽ ഞാനും പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് കൂടുതൽ എനിക്ക് അറിയേണ്ട കാര്യമില്ല.അതുകൊണ്ടാണ് ഞാൻ അതേക്കുറിച്ച് കൂടുതൽ സംസാരിക്കാത്തത്. സത്യം എന്തെന്നാൽ ഞാനും എംബപ്പേയും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഖത്തർ വേൾഡ് കപ്പിന് ശേഷം മെസ്സിയും എംബപ്പേയും ഒരുമിച്ച് പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ മെസ്സി ഗോൾ നേടിയിരുന്നു. അതേസമയം എംബപ്പേയാവട്ടെ പരിക്ക് മൂലം പുറത്താവുകയും ചെയ്തിരുന്നു.