ക്രിസ്റ്റ്യാനോയെയും മൊറാറ്റയെയും കൂവിവിളിച്ച് മാഡ്രിഡിലെ കാണികൾ, പ്രതികരിച്ച് എൻറിക്വ!

ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ സ്പെയിനും പോർച്ചുഗല്ലും ഗോൾരഹിതസമനിലയിൽ പിരിഞ്ഞിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനമായ വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ച് നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. എന്നാൽ തന്റെ നഗരത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ തിരിച്ചു വരവ് അദ്ദേഹം ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നതായിരിക്കില്ല. എന്തെന്നാൽ പലപ്പോഴും അദ്ദേഹത്തിന് കൂവൽ ഏൽക്കേണ്ടി വന്നിരുന്നു.മത്സരത്തിൽന് മുന്നേ പരിശീലനസമയത്ത് തന്നെ ക്രിസ്റ്റ്യാനോ പന്ത് തൊടുമ്പോഴെല്ലാം കാണികൾ കൂവി വിളിച്ചിരുന്നു.

ക്രിസ്റ്റ്യാനോക്ക് മാത്രമല്ല, യുവന്റസിൽ റൊണാൾഡോയുടെ സഹതാരവും സ്പെയിൻ സ്ട്രൈക്കറുമായ മൊറാറ്റക്കും സ്വന്തം കാണികളിൽ നിന്ന് കൂവൽ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. താരം അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ സ്പെയിൻ ആരാധകരിൽ ചിലർ തന്നെ അധിക്ഷേപിക്കുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ.

” ഇന്നത്തെ മത്സരത്തിൽ വളരെയധികം കഠിനാധ്വാനം ചെയ്ത താരമാണ് അദ്ദേഹം.പലപ്പോഴും എതിർ ഗോൾമുഖത്ത് ഭീതി വിതക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹം 40 മീറ്ററുകൾ ഓടുമ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണ് വേണ്ടത്.അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചത് നിർഭാഗ്യം കൊണ്ടാണ്.അവർക്ക് വേണമെങ്കിൽ എന്നെ കൂവാം.പക്ഷേ താരങ്ങളെ കൂവുന്നത് എനിക്കിഷ്ടമല്ല ” എൻറിക്വ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!