പ്രശ്നങ്ങളാൽ സമ്പന്നമായ പിഎസ്ജി ടീം, ആശങ്കപ്പെടുത്തുന്ന ആറു കാര്യങ്ങൾ!

ഫുട്ബോൾ ലോകത്തെ നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ടീമാണ് പിഎസ്ജി. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും അടങ്ങുന്ന മുന്നേറ്റ നിര അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതിനുപുറമേ ഒരു പിടി പ്രതിഭകൾ പിഎസ്ജിക്ക്‌ അവകാശപ്പെടാൻ ഉണ്ടായിരുന്നു.

പക്ഷേ യാതൊരുവിധ ചലനങ്ങളും ഈ സീസണിൽ സൃഷ്ടിക്കാൻ പിഎസ്ജിക്ക്‌ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പിഎസ്ജി പുറത്തായി. ഈ വർഷം നിരവധി തോൽവികൾ ക്ലബ്ബ് വഴങ്ങി. അങ്ങനെ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ ക്ലബ്ബ് പോയിക്കൊണ്ടിരിക്കുന്നത്.

പിഎസ്ജിയെ ഇപ്പോൾ ഏറ്റവും കൂടുതൽ അലട്ടുന്ന,പരിഹരികപ്പെടേണ്ട ആറ് പ്രശ്നങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം പരിശീലകനായ ഗാൾട്ടിയർ തന്നെയാണ്. തുടക്കം മികച്ചത് ആയിരുന്നുവെങ്കിലും ക്ലബ്ബ് മോശമായി. ചാമ്പ്യൻസ് ലീഗിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം തെറിക്കാൻ സാധ്യതകൾ ഏറെയാണ്. ഈ സീസണിന് ശേഷം ക്ലബ്ബ് തീരുമാനമെടുക്കും.

മറ്റൊന്ന് ലയണൽ മെസ്സിയുടെ കരാറാണ്.അത് പുതുക്കാൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. മെസ്സിയെ നിലനിർത്താൻ തന്നെയാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്.

നെയ്മർ ജൂനിയറുടെ കാര്യം പരിഗണിക്കേണ്ട ഒന്നാണ്.പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മർ ക്ലബ്ബ് വിടാൻ ഒരുക്കമല്ല. അടുത്ത സീസണിലും അദ്ദേഹം ഉണ്ടാവും. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമോ എന്നുള്ളത് ക്ലബ്ബിന് ആശങ്ക നൽകുന്ന കാര്യമാണ്.

എംബപ്പേയുടെ കരാർ ദീർഘകാലത്തേക്ക് പുതുക്കാൻ ക്ലബ്ബിന് കഴിയുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. അദ്ദേഹമാണ് ടീമിന്റെ കേന്ദ്രഭാഗം. പക്ഷേ അദ്ദേഹം എക്കാലവും പിഎസ്ജിയിൽ തുടരുമെന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല.

പിഎസ്ജിയുടെ സ്പോട്ടിംഗ് അഡ്വൈസർ ആയ കാമ്പോസ് നിരവധി താരങ്ങളെ ഈ ട്രാൻസ്ഫറിൽ സ്വന്തമാക്കിയിരുന്നു. പക്ഷേ അവർക്കൊന്നും തിളങ്ങാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതിന് ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

മറ്റൊരു കാര്യം ക്ലബ്ബിന്റെ പ്രോജക്ട് ആണ്. കൂടുതൽ മികച്ച താരങ്ങളെ ഇപ്പോൾ പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്. ഒരു ബാലൻസ്ഡ് ആയ ടീമിനെ തന്നെ പിഎസ്ജിക്ക്‌ അത്യാവശ്യമാണ്.6 കാര്യങ്ങൾ പരിഹരിക്കപ്പെട്ടാൽ തീർച്ചയായും പിഎസ്ജി മികച്ച നിലയിലേക്ക് എത്തും എന്ന് തന്നെയാണ് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!