ലിവർപൂൾ ടീം ബസ്സിന് നേരെ കല്ലേറ്, പ്രസ്താവനയുമായി മാഞ്ചസ്റ്റർ സിറ്റി !

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഉജ്ജ്വല വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി ലിവർപൂളിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ഡി ബ്രൂയിന,ഗുണ്ടോഗൻ,ജാക്ക് ഗ്രീലിഷ് എന്നിവരായിരുന്നു സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്.ലിവർപൂളിന്റെ ഗോൾ സലായുടെ വകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വച്ചായിരുന്നു ഈയൊരു മത്സരം നടന്നിരുന്നത്. ഈ മത്സരത്തിനു ശേഷം ലിവർപൂൾ താരങ്ങൾ മാഞ്ചസ്റ്റർ വിടുന്ന സമയത്ത് അവർ സഞ്ചരിച്ച ബസ്സിന് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്. ബസ്സിന്റെ ചില്ല് തകരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.അത് ഇങ്ങനെയാണ്.

“റെസിഡൻഷ്യൽ ഏരിയയിൽ വച്ച് ലിവർപൂൾ ടീം ബസ്സിന് നേരെ ഒരു വസ്തു എറിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു.ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു സംഭവമാണ് നടന്നിട്ടുള്ളത്.ഇതിലെ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടികൾ എടുക്കുമെന്ന് ഞങ്ങൾ അറിയിക്കുന്നു. മാത്രമല്ല ഈ സംഭവത്തിൽ അന്വേഷണം നടത്തുന്ന മാഞ്ചസ്റ്റർ പോലീസിന് എല്ലാവിധ പിന്തുണയും ഞങ്ങൾ നൽകുകയും ചെയ്യും “മാഞ്ചസ്റ്റർ സിറ്റി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറഞ്ഞു.

ഇനി അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സതാംപ്റ്റണെയാണ് നേരിടുക. അതേസമയം ലിവർപൂളും ചെൽസിയും തമ്മിലാണ് ഇനി ഏറ്റുമുട്ടുക.രണ്ട് ടീമുകളും പരാജയം അറിഞ്ഞു കൊണ്ടാണ് ഈ മത്സരത്തിനു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!