ടോപ് ഫൈവ് ലീഗിൽ മോശം ഗോൾ റേഷ്യോ,ഉന്നം പിഴച്ച് മെസ്സി!

ഈ സീസണിൽ പിഎസ്ജിയിലേക്ക് എത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല.പിഎസ്ജിക്ക് വേണ്ടി ആകെ 17 മത്സരങ്ങൾ കളിച്ച മെസ്സി 12 ഗോളുകളിൽ മാത്രമാണ് പങ്കാളിത്തം വഹിച്ചിട്ടുള്ളത്.പിഎസ്ജിക്ക് വേണ്ടി ഇതുവരെ ആറ് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.ഇതിൽ ഒരു ഗോൾ മാത്രമാണ് ലീഗ് വണ്ണിൽ പിറന്നിട്ടുള്ളത്.

ഇപ്പോഴിതാ മെസ്സിക്ക് പ്രതികൂലമായ ചില കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും മോശം ഷോട്ട്സ് ടു ഗോൾ റേഷ്യോ ഉള്ള രണ്ടാമത്തെ താരമാണ് മെസ്സി.അതായത് ഇത് വരെ ലീഗിൽ മെസ്സി 44 ഷോട്ടുകളാണ് ആകെ എടുത്തിട്ടുള്ളത്.ഇതിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് മെസ്സിക്ക് ലീഗിൽ നേടാനായത്.ഇതാണ് റേഷ്യോ കുത്തനെ ഇടിയാൻ കാരണമായത്.

അതേസമയം ഏറ്റവും മോശം ഗോൾ റേഷ്യോ ഉള്ള ഒന്നാമത്തെ താരം സിറ്റിയുടെ സൂപ്പർ താരമായ ജോവോ കാൻസെലോയാണ്.അദ്ദേഹം ലീഗിൽ 46 ഷോട്ടുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്.അതിൽ ഒരു ഗോൾ മാത്രമാണ് കാൻസെലോക്ക് നേടാനായത്.

ചുരുക്കത്തിൽ ലീഗ് വണ്ണിൽ ഉന്നമില്ലാത്ത മെസ്സിയെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.പക്ഷെ ചാമ്പ്യൻസ് ലീഗിൽ മെസ്സി അഞ്ച് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.ലീഗ് വണ്ണിൽ അസിസ്റ്റിന്റെ കാര്യത്തിൽ മെസ്സി മോശമല്ല.5 അസിസ്റ്റുകൾ താരം നേടിയിട്ടുണ്ട്.കോവിഡിൽ നിന്നും മുക്തനായ മെസ്സി കഴിഞ്ഞ റെയിംസിനെതിരെയുള്ള മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങിയിരുന്നു.ഒരു അസിസ്റ്റ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!