എംബാപ്പെ റയലിലേക്കെന്ന വാർത്തകൾ, മൗനം വെടിഞ്ഞ് പോച്ചെട്ടിനോ!

പിഎസ്ജിയുടെ സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയെ റയലുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾക്ക് ഒരു പഞ്ഞവുമില്ല. താരത്തിന് വേണ്ടി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയൽ ശ്രമിക്കുമെന്നുള്ളത് ഒട്ടേറെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. അതേസമയം പിഎസ്ജിയിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും എടുത്താൽ അറിയിക്കാമെന്നുമായിരുന്നു എംബാപ്പെ ഇതേകുറിച്ച് അറിയിച്ചത്. ഏതായാലും ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണിപ്പോൾ പിഎസ്ജി പരിശീലകൻ പോച്ചെട്ടിനോ. അഭ്യൂഹങ്ങൾ ഒരുപാട് വരുന്നുണ്ടെന്നും എന്നാൽ എംബാപ്പെ ഒരുപാട് വർഷം പിഎസ്ജിയിൽ തുടരുമെന്നാണ് തന്റെ പ്രതീക്ഷയന്നും പോച്ചെട്ടിനോ അറിയിച്ചു.

” ആർക്കാണ് എംബാപ്പെയെ ഇഷ്ടപ്പെടാതിരിക്കുക. അദ്ദേഹത്തിന്റെ ചിരിയും അദ്ദേഹത്തിന്റെ എനർജിയും അദ്ദേഹത്തെ കൂടുതൽ ആകർഷവാനാക്കുന്നു. പത്തൊൻപതാം വയസ്സിൽ തന്നെ ലോകചാമ്പ്യനായ വ്യക്തിയാണ് അദ്ദേഹം.ഒരുപാട് കഴിവുകളുള്ള, ഭാവിയുള്ള താരമാണ് എംബാപ്പെ.ഇത്തരമൊരു പ്രതിഭയെ പരിശീലിപ്പിക്കുക എന്നുള്ളത് പരിശീലകനെ സംബന്ധിച്ചെടുത്തോളം നല്ല കാര്യമാണ്. അത് പരിശീലകനെ മികച്ചതാക്കും.എംബാപ്പെയെ കുറിച്ച് ഒരുപാട് റൂമറുകൾ വരുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരുപാട് വർഷം പിഎസ്ജിയിൽ ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്.ഒരുപാട് കാലം അദ്ദേഹം ഇവിടെ ഉണ്ടാവുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. തീർച്ചയായും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനാണ്. പക്ഷെ നിലവിൽ പിഎസ്ജിയുടെ പ്രൊജക്റ്റിൽ അദ്ദേഹം സന്തോഷവാനാണ് ” പോച്ചെട്ടിനോ മാർക്കയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!