നെയ്മർക്ക് മൂന്ന് ബാലൺ ഡിയോറുകൾ നേടാൻ കഴിയുമെന്ന് റിവാൾഡോ

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് രണ്ടോ മൂന്നോ ബാലൺ ഡിയോറുകൾ നേടാൻ കഴിയുമെന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ബെറ്റ്ഫയറിൽ പുതുതായി എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നെയ്മറെ കുറിച്ച് കൂടുതൽ പരാമർശങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ഇത് നേടണമെങ്കിൽ നെയ്‌മർ കളിയിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. കളിയിൽ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ വളരെ വേഗത്തിൽ തന്നെ നെയ്മർക്ക് ബാലൺ ഡിയോർ കൈപ്പിടിയിലൊതുക്കാനും ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനും നെയ്മർക്ക് കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. നെയ്മർ പുതിയ മനോഭാവം കൈവരിച്ചിട്ടുണ്ടെന്നും ശരിയായ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

” ഒട്ടേറെ പ്രശംസകൾ നേടിയ താരമാണ് നെയ്‌മർ. നിലവിൽ അദ്ദേഹത്തിന് ഇരുപത്തിയെട്ട് വയസ്സായി കഴിഞ്ഞു. തീർച്ചയായും അദ്ദേഹം കളിയിൽ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാൽ അദ്ദേഹത്തിന് ഈസി ആയി ബാലൺ ഡിയോർ നേടാൻ കഴിയും. എന്റെ അഭിപ്രായത്തിൽ രണ്ടോ മൂന്നോ ബാലൺ ഡിയോർ നേടാൻ അദ്ദേഹത്തിന് കഴിയും. തന്റെ ചുറ്റും മനസ്സിനെ വൃതിചലിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടാവുമ്പോൾ പൂർണമായും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എന്നത് എളുപ്പമായ കാര്യമല്ല. പക്ഷെ ഇപ്പോൾ നെയ്മർ കൂടുതൽ സ്വയം നിയന്ത്രിതനായിരിക്കുന്നു. പുറമെയുള്ള വാർത്തകളിൽ ഒന്നും ശ്രദ്ദിക്കാതെ അദ്ദേഹം കളിയിൽ ശ്രദ്ദിക്കുന്നുണ്ട്. അതന്നെ കൂടുതൽ സന്തോഷവാനാക്കുന്നു. നെയ്മർ ലോകത്തിലെ ഏറ്റവും മികച്ച താരമായി കാണാൻ അതിയായി ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ പുതിയ മനോഭാവവും ശരിയായ രീതിയിലുള്ള സഞ്ചാരവും അതിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നുത് ” റിവാൾഡോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *