ഗുരുതരഫൗളിനിരയായി പരിക്കേറ്റു, കണ്ണീരോടെ കളം വിട്ട് നെയ്മർ, വീഡിയോ !
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി ലിയോണിനോട് തോൽവി അറിഞ്ഞത്. എന്നാൽ അതിലേറെ പിഎസ്ജിക്ക് ആശങ്ക നൽകിയ കാര്യം സൂപ്പർ താരം നെയ്മർ ജൂനിയറുടെ പരിക്കായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ താരം മാരകമായ ഫൗളിന് ഇരയാവുകയായിരുന്നു. ലിയോൺ താരം തിയാഗോ മെൻഡസാണ് താരത്തെ ടാക്കിളിനിരയാക്കിയത്. മെൻഡസിന്റെ ഇരുകാലുകൾക്കുമിടയിൽ നെയ്മറുടെ കാൽ കുരുങ്ങുകയായിരുന്നു. ഫൗളിനിരയായ നെയ്മർ വേദന കൊണ്ട് പുളയുന്ന രംഗങ്ങൾ ആരാധകർക്ക് ആശങ്ക പരത്തുന്നതായിരുന്നു. താരത്തെ സ്ട്രക്ച്ചറിലാണ് കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്. കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്.
Neymar has to endure tackles like this multiple times in games and then people have the nerve to clown him for his injuries. pic.twitter.com/l7r0GaKRtK
— Neymar PR (@Bagofnuts_) December 13, 2020
താരം എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്ന് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയൊള്ളൂ. ഇന്നത്തെ പരിശോധനക്ക് ശേഷം വിവരങ്ങൾ പുറത്ത് വിടാമെന്നാണ് പരിശീലകൻ ടുഷേൽ അറിയിച്ചത്. നിലവിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുയാണ് നെയ്മർ. നെയ്മറിനെ ഫൗൾ ചെയ്തതിനെ തുടർന്ന് മെന്റസിന് റെഡ് കാർഡ് ലഭിച്ചിരുന്നു. പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടിയാണ് താരത്തിന്റെ പരിക്ക്. കൂടുതൽ കാലം പുറത്തിരിക്കേണ്ടി വരികയാണെങ്കിൽ അത് പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെ ബാധിച്ചേക്കും. ഇന്നലെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ പിഎസ്ജി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ലില്ലെ, ലിയോൺ എന്നിവരാണ് പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
Neymar injured again suspected broken ankle 😢 pic.twitter.com/jDkTQUcOzk
— kris kris sports (@sports_kris) December 13, 2020