കരുത്തോടെ തിരിച്ചു വരും, ആരാധകർക്ക് നെയ്മർ നൽകിയ സന്ദേശമിങ്ങനെ !

കയ്യെത്തും ദൂരത്താണ് പിഎസ്ജിക്ക് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടമായത്. തുടർന്ന് കണ്ണീർ തുള്ളികൾ നിറഞ്ഞ കണ്ണുകളുമായി കളം വിട്ട നെയ്മറുടെ ചിത്രങ്ങൾ ആരാധകർക്ക് നൊമ്പരക്കാഴ്ച്ചയായിരുന്നു. തുടർന്ന് നെയ്മറുടെ ഭാവിയെ പറ്റി തീരുമാനിക്കാൻ പിഎസ്ജി യോഗം വിളിച്ചു ചേർക്കുകയും എന്നാൽ പുതിയ തീരുമാനങ്ങൾ ഒന്നും തന്നെ കൈകൊള്ളാതെ പിരിയുകയും ചെയ്തിരുന്നു. ഇത് കൂടാതെ നെയ്മർ ബാഴ്സയിലേക്ക് തന്നെ മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പൊങ്ങിവരികയും ചെയ്തു. എന്നാൽ ഇതിനെല്ലാം കാറ്റിൽപറത്തി കൊണ്ടു താൻ പിഎസ്ജിയിൽ തന്നെ ഉണ്ടാവുമെന്നും തങ്ങൾ കരുത്തോടെ തിരിച്ചു വരുമെന്നും നെയ്മർ ജൂനിയർ അറിയിച്ചു. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മർ ആരാധകർക്ക് സന്ദേശമയച്ചത്.

” പിഎസ്ജി താരങ്ങൾക്കും സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ നേരുന്നു. ഞങ്ങൾ എങ്ങനെയാണോ ഈ സീസൺ അവസാനിപ്പിക്കാൻ ആഗ്രഹിച്ചത് അങ്ങനെയല്ല ഈ സീസൺ അവസാനിച്ചത്. പക്ഷെ വളരെയധികം അസാധാരണമായ ഒരു നിമിഷത്തിലൂടെയായിരുന്നു ഞങ്ങൾ കടന്നു പോയത്. ഇനി ഞങ്ങൾ ഞങ്ങളുടെ ഊർജ്ജം സംഭരിക്കേണ്ടതുണ്ട്. കൂടാതെ കരുത്തോടെ മടങ്ങി വരികയും ചെയ്യും. ഞങ്ങൾക്ക് ഇപ്പോഴും അതേ ലക്ഷ്യവും ആഗ്രഹവും തന്നെയാണ്. അല്ലെസ് പാരീസ് ” ഇതായിരുന്നു നെയ്മർ ആരാധകർക്ക് നൽകിയ സന്ദേശം. ഇനിയും രണ്ട് വർഷം കൂടി നെയ്മർക്ക് പിഎസ്ജിയിൽ കരാറുണ്ട്. പക്ഷെ അത്‌ പുതുക്കാനുള്ള ശ്രമങ്ങൾ ആണ് പിഎസ്ജി നടത്തുന്നത്. 2025 വരെ താരത്തെ ടീമിൽ നിലനിർത്താനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *