മെസ്സി ബാഴ്സ വിടാൻ ആലോചിക്കാനുള്ള അഞ്ച് കാരണങ്ങൾ !
സൂപ്പർ താരം ലയണൽ മെസ്സി ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ ബാഴ്‌സയോട് അനുമതി തേടിയത് ഇന്നലെയാണ്. ഇതിനെ തുടർന്ന് നിരവധി ഊഹാപോഹങ്ങൾ ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ഇരുപത് വർഷത്തോളം ക്ലബിലെ അതുല്യമായ ഒരു പ്രതിഭ ഒടുക്കം ക്ലബിന്റെ പടിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നു. അതിന് ശക്തമായ കാരണങ്ങൾ ഉണ്ടാവുമെന്നുറപ്പാണ്.മെസ്സി ക്ലബ് വിടാൻ ആലോചിക്കുന്നതിലേക്ക് നയിച്ച അഞ്ച് കാരണങ്ങൾ സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. അവ ഇതൊക്കെയാണ്.
1- ബോർഡുമായുള്ള മോശം ബന്ധം.
നിലവിലെ ബാഴ്സ ബോർഡുമായി മെസ്സിക്ക് ഒരിക്കലും സ്വരച്ചേർച്ച ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷം മെസ്സി തീർത്തും അസംതൃപ്തൻ ആയിരുന്നു. ബർതോമ്യുവുമായുള്ള മെസ്സിയുടെ ബന്ധം ഒരിക്കലും മികച്ചതായിരുന്നില്ല.
2-വാൽവെർദെയെ പുറത്താക്കിയത്.
മുൻ പരിശീലകൻ വാൽവെർദെയെ പുറത്താക്കിയത് വ്യക്തിപരമായി മെസ്സിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. മുമ്പുള്ള പരിശീലകർ മെസ്സിയോട് ഏത് വിധത്തിൽ ആയിരുന്നുവോ അത്പോലെ തന്നെയായിരുന്നു വാൽവെർദെയും. പകരക്കാരനായി വന്ന സെറ്റിയന് പക്ഷെ മെസ്സിയുടെ മതിപ്പ് നേടാൻ കഴിഞ്ഞില്ല.
Five reasons why Messi wants to leave Barcelona now https://t.co/RO4JEch6kc
— SPORT English (@Sport_EN) August 25, 2020
3-ഫലം കാണാത്ത ആസൂത്രണങ്ങൾ.
സൂപ്പർ താരം നെയ്മർ ജൂനിയറെ ബാഴ്സ കൈവിട്ടത് മെസ്സിക്ക് ഒരിക്കലും യോജിക്കാനാവാത്ത പ്രവർത്തിയായിരുന്നു. പകരം വന്ന ഒരാൾക്ക് പോലും ബാഴ്സയിൽ തിളങ്ങാൻ കഴിയാത്തത് മെസ്സിയുടെ ദേഷ്യം ഇരട്ടിയാക്കി. അബിദാലിന്റെ പിന്തിരിപ്പൻ നയങ്ങൾ മെസ്സിയെ തീർത്തും അസംതൃപ്തനാക്കി.
4-സുവാരസിനെ പറഞ്ഞു വിടാൻ ബാഴ്സ ഉപയോഗിച്ച രീതി.
നിലവിൽ മെസ്സിയുടെ ഏറ്റവും നല്ല സുഹൃത്താണ് സുവാരസ്. എന്നാൽ താരത്തോട് ക്ലബ് ഈ സീസണിൽ വിടാൻ ആവിശ്യപ്പെടുകയായിരുന്നു. ഈ രീതി മെസ്സിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. സുവാരസ് കൂടുതൽ ബഹുമാനം അർഹിക്കുന്നു എന്നാണ് മെസ്സിയുടെ നിലപാട്. സുവാരസിനെ തഴഞ്ഞ ഈ പ്രവർത്തി മെസ്സിക്ക് ദേഷ്യമുണ്ടാക്കി.
Leo Messi wants to leave @FCBarcelona 🚨
— MARCA in English (@MARCAinENGLISH) August 25, 2020
That’s what he’s told the club
Full story 👇https://t.co/htCTcnYMXQ pic.twitter.com/ZB2yAVaeUj
5-കൂമാന്റെ തൃപ്തികരമല്ലാത്ത തന്ത്രങ്ങൾ.
കൂമാൻ ആദ്യമായി സംസാരിച്ച താരമാണ് മെസ്സി. പക്ഷെ മെസ്സിയെ തൃപ്തിപ്പെടുത്താനോ ബോധ്യപ്പെടുത്താനോ കൂമാന് കഴിഞ്ഞിട്ടില്ല. കൂമാന്റെ തന്ത്രങ്ങൾ കൊണ്ട് പഴയ ബാഴ്സയെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നാണ് മെസ്സി വിശ്വസിക്കുന്നത്.