സിദാൻ പിഎസ്ജിയിലേക്ക് എത്തുമെന്ന് ഉറപ്പാവുന്നു,റയലിന് പണിയാവുമോ?

കഴിഞ്ഞ സീസണിലായിരുന്നു റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സിനദിൻ സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നത്.നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്.ഈ സീസണിൽ ക്ലബുകളെ പരിശീലിപ്പിക്കേണ്ടതില്ല എന്നാണ് സിദാന്റെ തീരുമാനം.എന്നാൽ അടുത്ത സീസണിൽ സിദാൻ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.

പിഎസ്ജിയാണ് സിദാനെ പുതിയ പരിശീലകനായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.പക്ഷെ അടുത്ത സീസണിലേക്കായിരിക്കും സിദാനെ നിയമിക്കുക.സിദാൻ എത്തുമെന്നുള്ള കാര്യം പലരും ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്.ടീമിലെ സൂപ്പർ താരങ്ങളെ മാനേജ്‌ ചെയ്യാൻ ഏറ്റവും അനുയോജ്യനായ വ്യക്തി സിദാനാണ് എന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്.

സിദാനെ ഇപ്പോൾ തന്നെ നിയമിക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.പക്ഷെ ഈ സീസൺ പൂർത്തിയാക്കാൻ പോച്ചെട്ടിനോയെ അനുവദിക്കാമെന്നുള്ള നിലപാടിലാണ് നിലവിൽ പിഎസ്ജിയുള്ളത്.2023 വരെ പോച്ചെട്ടിനോക്ക്‌ കരാർ ഉണ്ടെങ്കിലും അദ്ദേഹവും പിഎസ്ജിയിൽ പൂർണ്ണ സംതൃപ്തനല്ല.അത്കൊണ്ട് തന്നെ ഈ സീസണോട് കൂടി പോച്ചെട്ടിനോയെ നീക്കി സിദാൻ പിഎസ്ജിയുടെ പരിശീലകനാവുമെന്നുള്ളത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

സിദാൻ പിഎസ്ജിയുടെ പരിശീലകനാവുമ്പോൾ റയലിനും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്.അതായത് എംബപ്പേയുടെ മനസ്സ് മാറുമോ എന്നുള്ളതാണ് ആശങ്ക.എംബപ്പേയുടെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് സിദാൻ.അത്കൊണ്ട് തന്നെ സിദാൻ വഴി താരത്തെ കൺവിൻസ് ചെയ്യിക്കാനുള്ള സാധ്യതയും ഇവിടെ തെളിഞ്ഞു വരുന്നുണ്ട്.

ഏതായാലും ഇതുവരെ റയലിനെ മാത്രം പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് സിദാൻ. പക്ഷേ റയലിന് മൂന്ന് ചാമ്പ്യൻസ് ലീഗും രണ്ട് ലാലിഗയും നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!