റയലിനെ പരിഹസിച്ച് എരിതീയിൽ എണ്ണയൊഴിച്ച് പിഎസ്ജി!

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ വമ്പൻമാർ തമ്മിലുള്ള ഒരു മത്സരം നമ്മെ കാത്തിരിക്കുന്നുണ്ട്.ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ സ്പാനിഷ് ശക്തികളായ റയൽ മാഡ്രിഡാണ്.ഫെബ്രുവരി പതിനാറാം തീയതി നടക്കുന്ന ആദ്യപാദ മത്സരം പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് അരങ്ങേറുക. പിന്നീട് മാർച്ച് 10ന് സാന്റിയാഗോ ബെർണാബുവിൽ രണ്ടാംപാദവും അരങ്ങേറും.

മുമ്പ് തന്നെ പല വിഷയങ്ങളിലും റയലും പിഎസ്ജിയും ഏറ്റുമുട്ടി ട്ടുള്ളതാണ്.യൂറോപ്യൻ സൂപ്പർ ലീഗിന്റെ കാര്യത്തിലും എംബപ്പേയുടെ ട്രാൻസ്ഫർ കാര്യത്തിലും ഇരുടീമുകളും രണ്ട് തട്ടിലായിരുന്നു.എന്നാലിപ്പോൾ എരി തീയിലേക്ക് എണ്ണയൊഴിക്കുന്നത് പോലെ പിഎസ്ജി റയലിനെ പരിഹസിച്ചിട്ടുണ്ട്. മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഈയിടെ പിഎസ്ജി വെയിൽസിൽ തങ്ങളുടെ അക്കാദമി തുറന്നിരുന്നു.അതുമായി ബന്ധപ്പെട്ടു കൊണ്ട് ന്യൂസ് ലെറ്ററിൽ അവർ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.’Wales, football, PSG Academy, in that order’ എന്നായിരുന്നു ഇതിന്റെ തലകെട്ടായി അവർ നൽകിയിരുന്നത്.അതായത് മുമ്പ് റയലിനെ പരിഹസിക്കാൻ വേണ്ടി സൂപ്പർ താരം ഗാരെത് ബെയ്ൽ നടത്തിയ അതേ പ്രയോഗമായിരുന്നു ഇത്.

2020-ലെ യുറോ കപ്പിന് വെയിൽസ് യോഗ്യത നേടിയ ശേഷം ഗാരെത് ബെയ്ലും സംഘവും ആഹ്ലാദപ്രകടനങ്ങൾ നടത്തിയിരുന്നു.’Wales, Golf, Madrid, In That Order’ എന്നായിരുന്നു അന്ന് ബെയ്‌ലിന്റെ കയ്യിലുണ്ടായിരുന്ന വെയിൽസ് പതാകയിൽ എഴുതിയിരുന്നത്.ചുരുക്കത്തിൽ റയലിനേക്കാൾ പ്രാധാന്യം ഗോൾഫിനാണ് എന്നായിരുന്നു റയലിന്റെ സൂപ്പർതാരമായ ബെയ്ൽ പരിഹസിച്ചത്.അതേ പ്രയോഗമാണ് ഇപ്പോൾ പിഎസ്ജിയും നടത്തിയിരിക്കുന്നത്.

എന്നാൽ റയലിനെ പരിഹസിക്കാൻ വേണ്ടി ചെയ്തതല്ല എന്നുള്ള കാര്യം പിഎസ്ജി അറിയിച്ചിട്ടുണ്ട്.ബെയ്ൽ റഫറൻസ് ഉൾപ്പെടുത്തി തമാശ രൂപേണ ശ്രദ്ധ ഉദ്ദേശത്തിലാണ് ചെയ്തത് എന്നാണ് പിഎസ്ജിയുടെ വിശദീകരണം.കൂടാതെ അക്കാദമി സ്ഥാപിക്കാനായതിലുള്ള അഭിമാനവും പിഎസ്ജി പങ്കുവെച്ചിട്ടുണ്ട്.ഏതായാലും പിഎസ്ജിയും റയലും മുഖാമുഖം വരുന്ന മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!