വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് എഫ്സി ബാഴ്സലോണ.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കിരീട ജേതാക്കളായ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ വല്ലഡോലിഡ് ബാഴ്സയെ പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ ബാഴ്സ വഴങ്ങിയത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വല്ലഡോലിഡ് മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഏതായാലും ഈ മത്സരത്തിനു മുന്നേ എഫ്സി ബാഴ്സലോണയും വല്ലഡോലിഡും വിനീഷ്യസ് ജൂനിയർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ടീം അംഗങ്ങളും ചേർന്നുകൊണ്ട് മൈതാനത്ത് വച്ച് ഒരു വലിയ ബാനർ പ്രദർശിപ്പിക്കുകയായിരുന്നു. റേസിസ്റ്റുകൾ ഫുട്ബോളിൽ നിന്നും പുറത്തു പോകട്ടെ എന്നായിരുന്നു ആ ബാനറിൽ അവർ എഴുതിയിരുന്നത്.

കഴിഞ്ഞ ലീഗ് മത്സരത്തിൽ വിനീഷ്യസ് ജൂനിയർക്ക് വലൻസിയ ആരാധകരിൽ നിന്നും വംശീയമായ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇതോടെ സമാനതകളില്ലാത്ത പ്രതിഷേധമാണ് ലോക ഫുട്ബോളിൽ ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബാഴ്സയും വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം RFEF നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു.

വിനീഷ്യസിന്റെ സസ്പെൻഷൻ ഇവർ പിൻവലിച്ചിട്ടുണ്ട്.മാത്രമല്ല വലൻസിയ ആരാധകർക്ക് അഞ്ച് മത്സരങ്ങളിൽ ഒരു ഭാഗത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ പിഴയും ചുമത്തപ്പെട്ടിട്ടുണ്ട്.ഏതായാലും കൂടുതൽ ശക്തമായ നടപടികൾ ഇനിയും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!