റൂമർ: നിരവധി താരങ്ങളെ കൈവിടാനൊരുങ്ങി ബാഴ്സ!

സമീപകാലത്ത് മോശം പ്രകടനമാണ് എഫ്സി ബാഴ്സലോണ കാഴ്ച്ചവെക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ലാലിഗ കിരീടത്തിന് സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ബാഴ്‌സ ഗ്രനാഡയോട് തോൽവി രുചിച്ചും അത്ലറ്റിക്കോയോടും ലെവാന്റെയോടും സമനില വഴങ്ങിയും ആ സാധ്യതകളെ കളഞ്ഞു കുളിക്കുകയായിരുന്നു. ഇതോടെ പരിശീലകൻ കൂമാന്റെ ഭാവിയും തുലാസിലായി. കൂമാന് ബാഴ്സയുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും ഈ സീസണിന് ശേഷമായിരിക്കും കൂമാനെ നിലനിർത്തണമോ അതോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ലാപോർട്ട തീരുമാനം കൈക്കൊള്ളുക.ഏതായാലും ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ വലിയ തോതിലുള്ള അഴിച്ചു പണികൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് സ്പാനിഷ് മാധ്യമങ്ങൾ. മുണ്ടോ ഡിപോർട്ടിവോയെ ഉദ്ധരിച്ചു കൊണ്ട് മാർക്ക ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്.

നല്ല രീതിയിൽ സാലറി കൈപ്പറ്റുന്ന ഫിലിപ്പെ കൂട്ടീഞ്ഞോ, ഉംറ്റിറ്റി, പ്യാനിച്ച് എന്നിവരെ ബാഴ്സ മറ്റേതെങ്കിലും ക്ലബുകൾക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്.അത്പോലെ തന്നെ മാർട്ടിൻ ബ്രൈത്വെയിറ്റ്,ജൂനിയർ ഫിർപ്പോ, നെറ്റോ,മാത്യോസ് ഫെർണാണ്ടസ് എന്നിവരെയും കൈവിടാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്. ആകെ പതിനാലോളം താരങ്ങളെ ബാഴ്സ വിറ്റൊഴിവാക്കിയേക്കുമെന്നാണ് മുണ്ടോ ഡിപോർട്ടിവോ ചൂണ്ടികാണിക്കുന്നത്. കൂടുതൽ പേരുകൾ ഈ സീസണിന് ശേഷം തീരുമാനിച്ചേക്കും.

അതേസമയം ഫ്രീ ഏജന്റുമാരാവുന്ന എറിക് ഗാർഷ്യ, വിനാൾഡം,മെംഫിസ് ഡീപേ, അഗ്വേറൊ എന്നിവരെയൊക്കെ ടീമിൽ എത്തിക്കാൻ ബാഴ്സ പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!