റയലിനെ നേരിടാൻ ഒരുങ്ങുന്ന ചാവിക്ക് ആശ്വാസം, ഭൂരിഭാഗം താരങ്ങളും റെഡിയായി!

ലാലിഗയിലെ 32ആം റൗണ്ട് പോരാട്ടത്തിൽ എൽ ക്ലാസിക്കോ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നാളെ രാത്രി അഥവാ ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുക.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് ഈ മത്സരത്തിന് വരുന്നത്.

അതേസമയം പിഎസ്ജിയോട് ഒരു വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ബാഴ്സയുള്ളത്.എന്നാൽ ഈ അവസരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് ബാഴ്സക്ക് ആശ്വാസം നൽകുന്ന ഒന്നായിരിക്കും. ചാവിയെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.ഗാവി,ബാൾഡെ എന്നിവർ ഒഴികെയുള്ള എല്ലാ താരങ്ങളെയും ഈ മത്സരത്തിന് ഇപ്പോൾ ലഭ്യമായിട്ടുണ്ട്.

പെഡ്രിയും ക്രിസ്റ്റൻസണുമൊക്കെ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞു. ഓരോ പൊസിഷനുകളിലും ഒരുപാട് ഓപ്ഷനുകൾ ഇപ്പോൾ ചാവിക്ക് ലഭ്യമാണ്. പ്രതിരോധത്തിൽ കൂണ്ടെ,കാൻസെലോ,അരൗഹോ,കുബാർസി,ഇനിഗോ മാർട്ടിനസ്,ക്രിസ്റ്റൻസൺ എന്നിവരെയൊക്കെ ലഭ്യമാണ്. മധ്യനിരയിൽ ഡി യോങ്,ഗുണ്ടോഗൻ,പെഡ്രി,ഫെർമിൻ,സെർജി റോബർട്ടോ എന്നിവരെയൊക്കെ ലഭ്യമാണ്.

മുന്നേറ്റത്തിൽ ലാമിനെ യമാൽ,റാഫീഞ്ഞ,ഫെറാൻ,ജോവോ ഫെലിക്സ്,ലെവന്റോസ്ക്കി,വിറ്റോർ റോക്ക് എന്നിവരെയും ലഭ്യമാണ്. ചുരുക്കത്തിൽ പൂർണ്ണ ശക്തിയോടുകൂടിയാണ് ബാഴ്സലോണ വരുന്നത്. ചില പരിക്കുകൾ മാറ്റി നിർത്തിയാൽ റയൽ മാഡ്രിഡിനും പ്രധാനപ്പെട്ട താരങ്ങളെ ലഭ്യമാണ്. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഈ മത്സരത്തിൽ റയലിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ പോയിന്റ് പട്ടികയിലെ അകലം അഞ്ച് പോയിന്റ് ആക്കി ചുരുക്കാൻ ബാഴ്സക്ക് കഴിയും. അതേസമയം ഈ മത്സരത്തിൽ പരാജയപ്പെടുകയാണെങ്കിൽ ലീഗ് കിരീടം കൈവിട്ടു എന്ന് തന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!