മെസ്സി ബാഴ്സ വിടുന്നു? ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ പ്രമുഖരുടെ ട്വീറ്റുകൾ ഇങ്ങനെ !
മെസ്സി ക്ലബ് വിടുന്നു എന്നത് ഏറെക്കുറെ ഉറപ്പിച്ച പോലെയായിരുന്നു ഇന്നലെ പുറത്തു വന്നിരുന്ന വാർത്തകൾ. യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ മെസ്സി ബാഴ്സ വിടുന്നു എന്ന അഭ്യൂഹങ്ങൾ യാഥാർത്ഥ്യമാവുന്നതിന്റെ വക്കിലെത്തി. തുടർന്ന് നിരവധി പ്രമുഖരാണ് ഈ സംഭവവികാസവുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചാത്. ഇതോടെ മെസ്സി ബാഴ്സ വിടും എന്ന വാർത്തകൾ കൂടുതൽ ശക്തി പ്രാപിച്ചു. ഇന്നലെ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ട്വീറ്റുകൾ ഇതൊക്കെയാണ്.
👏👏
— Luis Suarez (@LuisSuarez9) August 25, 2020
കാർലോസ് പുയോളിന്റെ ട്വീറ്റ് ആണ് ഏറ്റവും കൂടുതൽ ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യപ്പെട്ട ഒന്ന്. ” എന്റെ സുഹൃത്തായ ലിയോ, നിനക്ക് എപ്പോഴും എന്റെ പിന്തുണയും ബഹുമാനവുമുണ്ട് ” ഇതായിരുന്നു പുയോളിന്റെ ട്വീറ്റ്. ഈ ട്വീറ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഈ ട്വീറ്റിന്റെ പ്രസക്തി വർധിപ്പിച്ചു കൊണ്ട് ലൂയിസ് സുവാരസ് റീട്വീറ്റ് ചെയ്യുകയായിരുന്നു. കയ്യടിക്കുന്ന ഇമോജി ഇട്ടുകൊണ്ടാണ് ലൂയിസ് സുവാരസ് ഈ ട്വീറ്റിന് പിന്തുണക്കുന്നത്. അതേസമയം പുയോളിന്റെ ഈ ട്വീറ്റിനെ കടുത്ത ബാഴ്സ ആരാധകർ മറ്റൊരു താരത്തിൽ വ്യാഖാനിക്കുന്നുണ്ട്. മെസ്സി മാനേജ്മെന്റിനെതിരെ നടത്തുന്ന പോരാട്ടത്തിനെയാണ് പുയോൾ പിന്തുണച്ചത് എന്നാണ് ഇവരുടെ പക്ഷം.
Cuando acorralas a un tigre el no se rinde, el pelea!!!💪🏽👑😉👍🏽🐯 pic.twitter.com/UnZsLNzI9S
— Arturo Vidal (@kingarturo23) August 25, 2020
തുടർന്ന് ബാഴ്സ താരം ആർതുറോ വിദാൽ ഒരു ട്വീറ്റുമായി രംഗത്ത് വന്നിരുന്നു. പ്രത്യക്ഷമായി മെസ്സിയെ പിന്തുണക്കുന്നില്ലെങ്കിലും പരോക്ഷമായി ഇത് മെസ്സിക്ക് അനുകൂലമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. വിദാൽ തന്റെ ഫോട്ടോ ഇട്ടു കൊണ്ട് ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്. ” നിങ്ങൾ ഒരു കടുവയെ ബുദ്ദിമുട്ടിക്കുകയാണെങ്കിൽ അതങ്ങനെ വിട്ടു തരില്ല. അത് പോരാടുക തന്നെ ചെയ്യും ” എന്നാണ് വിദാൽ പറഞ്ഞത്. മാനേജ്മെന്റിനെതിരെ പോരാടുന്ന മെസ്സിയെയാണ് വിദാൽ ഉദ്ദേശിച്ചത്.
Catalunya serà sempre casa teva. Moltes gràcies per tots aquest temps de felicitat i d’un futbol extraordinari. Hem tingut la sort de compartir uns anys de les nostres vides amb el millor jugador del món. I un noble esportista No t’oblidarem mai. Leo Messi, Creu de Sant Jordi. pic.twitter.com/Ojev577MoE
— Quim Torra i Pla (@QuimTorraiPla) August 25, 2020
കൂടാതെ ചർച്ചയായ മറ്റൊരു ട്വീറ്റ് കാറ്റലോണിയ പ്രസിഡന്റ് കിം ടോറ പ്ലായുടേത് ആണ്.” കാറ്റലോണിയ എപ്പോഴും നിന്റെ വീടാണ്. ഈ മഹത്തായ ഫുട്‍ബോളും ഈ മഹത്തായ സമയങ്ങളും ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി. ലോകത്തിലെ ഏറ്റവും മികച്ച താരത്തോടൊപ്പം ഇത്രയും വർഷങ്ങൾ ചിലവഴിക്കാനായതിൽ ഞങ്ങൾ സന്തോഷവാൻമാരാണ്. നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ല ലിയോ ” ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മെസ്സി ക്ലബ് വിട്ടു എന്ന് ഉറപ്പിച്ച തരത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് വലിയ ആശങ്കകൾക്ക് വഴി വെച്ചു.
Se puso bueno esto y se pondrá mejor 😀🤫
— paolo suarez (@psuarez80) August 25, 2020
തുടർന്ന് ലിയാം ഗല്ലാഗർ, ലൂയിസ് ഗാർഷ്യ, ന്യൂ ന്യൂയോർക്ക് ടൈംസ് എന്നിവർ ട്വീറ്റ് ചെയ്തു. സുവാരസിന്റെ സഹോദരനും ട്വീറ്റ് ചെയ്തത് വലിയ ചർച്ചയായി. “ഇത് നല്ലതാണ്, ഇത് പോകുന്നതും നല്ലതിലേക്ക് തന്നെയാണ് ” എന്നാണ് സുവാരസിന്റെ സഹോദരനായ പൌലോ സുവാരസ് ട്വീറ്റ് ചെയ്തത്.