മെസ്സിക്ക് ബാഴ്സ വിട്ട് റയലിലേക്ക് പോവൽ അസാധ്യമെന്ന് ഫിഗോ !

സൂപ്പർ താരം ഫിഗോ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കുഴപ്പം പിടിച്ച ട്രാൻസ്ഫറിന്റെ ഉടമകളിൽ ഒന്നായിരുന്നു. ബാഴ്‌സക്ക് വേണ്ടി മിന്നും ഫോമിൽ കളിച്ചു കൊണ്ടിരുന്ന താരം പിന്നീട് തങ്ങളുടെ ചിരവരികളായ റയൽ മാഡ്രിഡിലേക്ക് നേരിട്ട് കൂടുമാറുന്നു. ഇത് വലിയ തോതിൽ ബാഴ്സ ആരാധകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാകാൻ കാരണമായിരുന്നു. തുടർന്ന് ബാഴ്സയ്ക്കെതിരെ കളിക്കാൻ വന്ന ഫിഗോയെ എതിരേറ്റത് അത്ര സുഖമുള്ള ഓർമ്മകൾ ആയിരുന്നു. ബാഴ്സ ആരാധകർ താരത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഒടുക്കം പന്നിത്തല കൊണ്ട് എറിയുകയും ചെയ്തിരുന്നു. ബാഴ്സ ആരാധകർക്ക് നാണക്കേട് നൽകിയ ഒരു സംഭവവികാസമായിരുന്നു ഇത്. ഇപ്പോഴിതാ അതേ ഫിഗോ തന്നെ മെസ്സി റയൽ മാഡ്രിഡിലേക്ക് പോവുമോ എന്നതിനുള്ള ഉത്തരം നൽകിയിരിക്കുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പ് താൻ ചെയ്തത് എന്താണോ അത്‌ ചെയ്യൽ ഇപ്പോൾ മെസ്സിക്ക് അസാധ്യമാണ് എന്നാണ് ഫിഗോ അറിയിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ഫിഗോ ഇക്കാര്യം തുറന്നു പറഞ്ഞത്.

” ഏതെങ്കിലും ഒരു ക്ലബിന് മെസ്സിയുടെ റിലീസ് ക്ലോസ് നൽകി കൊണ്ട് ഈ വർഷം സ്വന്തമാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേറിയ ട്രാൻസ്ഫർ മാർക്കറ്റ് ആണ് ഈ കടന്നുപോയികൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ടീമിൽ എത്തിക്കാനുള്ള ശേഷി നിലവിൽ ഏതെങ്കിലും ക്ലബിന് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഇരുപത് വർഷങ്ങൾക്ക് മുമ്പ് എന്താണോ ചെയ്തത് അത്പോലെ റയൽ മാഡ്രിഡിലേക്ക് ചേക്കേറൽ മെസ്സിക്ക് ഇപ്പോൾ അസാധ്യമാണ് ” ഫിഗോ ചർച്ചയിൽ പറഞ്ഞു. പോർച്ചുഗീസുകാരനായ ഫിഗോ 1995 മുതൽ 2000 വരെ ബാഴ്‌സയിലാണ് കളിച്ചിരുന്നത്. എന്നാൽ 2000-ലെ ട്രാൻസ്ഫറിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് താരം റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു. തുടർന്ന് അഞ്ച് വർഷക്കാലം റയലിൽ ചിലവഴിച്ച ഫിഗോ പിന്നീട് ഇന്റർമിലാനിലേക്ക് കളംമാറി.

Leave a Reply

Your email address will not be published. Required fields are marked *