മറഡോണക്ക്‌ ആദരമർപ്പിച്ചു കൊണ്ട് ജേഴ്സിയൂരി, മെസ്സിക്ക് പിഴയും നേരിടേണ്ടി വന്നേക്കും !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഒസാസുനയെ തകർത്തു വിട്ടത്. മത്സരത്തിൽ നാലാമത്തെ ഗോൾ മെസ്സിയുടെ വകയായിരുന്നു. ഒരു തകർപ്പൻ ഷോട്ടിലൂടെയായിരുന്നു മെസ്സി ആ ഗോൾ നേടിയിരുന്നത്. തുടർന്ന് തന്റെ ഗോളാഘോഷത്തിലൂടെ ആ ഗോൾ മറഡോണക്ക്‌ സമർപ്പിക്കുകയും ചെയ്തു. ബാഴ്സയുടെ ജേഴ്സിയൂരി അതിനടിയിൽ അണിഞ്ഞിരുന്ന ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ പഴയ പത്താം ജേഴ്സിയിലാണ് മെസ്സി തന്റെ ഗോൾ മറഡോണക്ക്‌ സമർപ്പിച്ചത്. ലോകം മുഴുവൻ മെസ്സിക്ക് കയ്യടിച്ചുവെങ്കിലും നിയമപ്രകാരം മെസ്സിക്ക് റഫറി മാത്യോ ലാഹോസ് യെല്ലോ കാർഡ് നൽകുകയായിരുന്നു. ഒരു ചിരിയോടെയാണ് മെസ്സി യെല്ലോ കാർഡിനെ നേരിട്ടത്. എന്നാൽ നിയമം ലംഘിച്ചതോടെ മെസ്സിക്കും പിഴയും നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

91-ആം ആർട്ടിക്കിൾ പ്രകാരമുള്ള ഡിസിപ്ലിനറി കോഡ് ആണ് മെസ്സി ലംഘിച്ചത്. ഇതിനാൽ ഒരു 3000 യൂറോസ് മെസ്സി പിഴയിനത്തിൽ അടക്കേണ്ടി വരും. മത്സരത്തിനിടെ ഒരു താരം ജേഴ്‌സി ഊരുകയോ അതുവഴി എന്തെങ്കിലും പരസ്യമോ വാക്യങ്ങളോ ഇതിഹാസങ്ങളെയോ ലോഗോയെ ചിത്രങ്ങളോ ഒക്കെ തന്നെയും പ്രദർശിപ്പിക്കുന്നത് വിലക്കപ്പെട്ടതാണ്. ഈ നിയമപ്രകാരമാണ് മെസ്സിക്ക് യെല്ലോ കാർഡും പിഴയും വിധിക്കപ്പെട്ടത്. യൂറോപ്പിലെ ലീഗുകളിൽ എല്ലാം ഇത് നിലനിൽക്കുന്നുണ്ട്. അതേസമയം താരം പിഴ അടച്ചില്ലെങ്കിൽ ക്ലബ് പിഴ അടക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!