ഗോൾഡൻ ബൂട്ട് പോരാട്ടം : ആരാണ് മുന്നിൽ?

യൂറോപ്പിലെ ഏറ്റവും മികച്ച ഗോളടി വേട്ടക്കാരന് നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബൂട്ട് പുരസ്കാരം. കഴിഞ്ഞ തവണ സൂപ്പർതാരം റോബർട്ട് ലെവൻഡോസ്ക്കിയായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 35 ലീഗ് ഗോളുകൾ ആയിരുന്നു അദ്ദേഹം കരസ്ഥമാക്കിയിരുന്നത്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുക. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റാണ് ഈ പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്.26 ഗോളുകൾ അദ്ദേഹം ഇതിനോടകം തന്നെ പ്രീമിയർ ലീഗിൽ നേടിക്കഴിഞ്ഞു. 18 ഗോളുകൾ നേടിയിട്ടുള്ള നാപ്പോളിയുടെ വിക്ടർ ഒസിമെനാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. 13 ഗോളുകൾ നേടിയിട്ടുള്ള സൂപ്പർ താരം നെയ്മർ ജൂനിയർ പതിനാലാം സ്ഥാനമാണ് സ്വന്തമാക്കിയിട്ടുള്ളത്.11 ഗോളുകൾ നേടിയിട്ടുള്ള ലയണൽ മെസ്സി 25 സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

ഏതായാലും ഈ പോരാട്ടത്തിൽ മുന്നിട്ടു നിൽക്കുന്ന ആദ്യ 10 സ്ഥാനക്കാരെ നമുക്കൊന്ന് പരിശോധിക്കാം.

1-Erling Haaland | Manchester City | 26 goals

2-Victor Osimhen | Napoli | 18 goals

3-Harry Kane | Tottenham | 17 goals

4-Robert Lewandowski | Barcelona | 15 goals

5-Folarin Balogun | Reims | 15 goals

6-Jonathan David | Lille | 15 goals

7-Kylian Mbappe | Paris Saint-Germain | 15 goals

8-Wissam Ben Yedder | AS Monaco | 14 goals

9-Ivan Toney | Brentford | 14 goals

10-Alexandre Lacazette | Lyon | 14 goals

ഇവരൊക്കെയാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ളവർ.ലീഗ് വണ്ണിലെ താരങ്ങളുടെ ആധിപത്യം നമുക്കിവിടെ കാണാൻ കഴിയും. ആരായിരിക്കും ഇത്തവണ ഗോൾഡൻ ബൂട്ട് നേടുക? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!