ബാഴ്സ വിടുന്ന ആൽബ ലാലിഗയിൽ തന്നെ തുടർന്നേക്കും? താരത്തെ സ്വന്തമാക്കാൻ വമ്പന്മാർ രംഗത്ത്!

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ അവരുടെ സൂപ്പർതാരമായ ജോർദി ആൽബയെ ഒഴിവാക്കാനുള്ള സാധ്യതകൾ ഏറെയാണ്. സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെ കൊണ്ടുവരിക എന്നതാണ് ബാഴ്സയുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അതുകൊണ്ടുതന്നെ ആൽബയെ ബാഴ്സ വിൽക്കാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല.

നിലവിൽ 2024 വരെയാണ് ജോർദി ആൽബക്ക് ബാഴ്സയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. നിലവിൽ ബാഴ്സയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ആൽബ. സാലറി ബിൽ കുറക്കുന്നതിന്റെ ഭാഗമായി കൊണ്ട് ഒന്നുകിൽ ബാഴ്സക്ക് അദ്ദേഹത്തെ വിൽക്കേണ്ടി വരും, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സാലറി ഗണ്യമായി ക്ലബ്ബിന് കുറയ്ക്കേണ്ടി വരും. ഇതിൽ ഏതാണ് നടപ്പിലാക്കുക എന്നുള്ളത് അവ്യക്തമാണ്.

ഇതിനിടെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഒരു റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. അതായത് മറ്റൊരു ലാലിഗ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് ജോർദി ആൽബയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അവരുടെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമായിരിക്കാൻ അത്ലറ്റിക്കോ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൊണ്ടാണ് ഇപ്പോൾ ജോർദി ആൽബയെ ലക്ഷ്യ വെക്കുന്നത്.അലജാൻഡ്രോ ബാൾഡേ ഉണ്ടായതിനാൽ നിലവിൽ ബാഴ്സയിൽ ആൽബക്ക് അവസരങ്ങൾ കുറവുമാണ്.

അതേസമയം ബാഴ്സ ഈയൊരു താല്പര്യം സ്വേപ് ഡീലിനു വേണ്ടി ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. അതായത് ബാഴ്സ ലക്ഷ്യം വെക്കുന്ന അത്ലറ്റിക്കോയുടെ സൂപ്പർ താരമാണ് യാനിക്ക് കരാസ്ക്കോ. ഒരുപക്ഷേ ബാഴ്സ താരത്തെ ആവശ്യപ്പെട്ടേക്കാം. എന്നിരുന്നാലും വലിയ സാലറി ഒന്നും ഈ താരത്തിന് ബാഴ്സ നൽകാൻ സാധ്യതയില്ല. ലയണൽ മെസ്സിയെ കൊണ്ട് വരണമെങ്കിൽ ഇനിയും കൂടുതൽ താരങ്ങളെ ക്ലബ്ബിന് കൈവിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!