എംബപ്പേയുടെ സ്ഥാനത്തേക്ക് യമാലിനെ കിട്ടിയേ തീരൂ, വമ്പൻ ഓഫർ നൽകാൻ പിഎസ്ജി!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബ് വിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാകും. പിന്നീട് അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകും. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും പല മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ പിഎസ്ജിക്ക് ഒരു മികച്ച പകരക്കാരനെ ആവശ്യമുണ്ട്. ഒരുപാട് പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.വിനീഷ്യസ് ജൂനിയർ, മുഹമ്മദ് സലാ,റഫയേൽ ലിയാവോ എന്നിവരെയൊക്കെ പിഎസ്ജി പരിഗണിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ പുറമേ ബാഴ്സലോണയുടെ യുവ പ്രതിഭയായ ലാമിനെ യമാലിൽ പിഎസ്ജിക്ക് വലിയ താല്പര്യമുണ്ട്.യമാലിന് വേണ്ടി ഓഫറുകൾ ലഭിച്ചിരുന്നുവെന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ പിഎസ്ജി ഔദ്യോഗികമായി കൊണ്ട് ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിരുന്നില്ല.പക്ഷേ അത് നൽകാൻ അവർ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്.എംബപ്പേയുടെ സ്ഥാനത്തേക്ക് ലാമിനെ യമാലിനെ വേണമെന്ന നിലപാടിലാണ് പിഎസ്ജിയുള്ളത്.അതുകൊണ്ടുതന്നെ 200 മില്യൺ യൂറോയുടെ ഒരു വമ്പൻ ഓഫറായിരിക്കും പിഎസ്ജി ബാഴ്സലോണക്ക് വേണ്ടി നൽകുക എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പക്ഷേ ഇവിടുത്തെ പ്രധാന തടസ്സം എന്തെന്നാൽ ബാഴ്സ അദ്ദേഹത്തെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല എന്നത് തന്നെയാണ്.ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട അക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും താരത്തിനു വേണ്ടി ഓഫർ നൽകാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. കേവലം 16 വയസ്സുള്ള യമാൽ തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് നടത്തുന്നത്. തങ്ങളുടെ ഭാവി വാഗ്ദാനമായി കൊണ്ടാണ് ബാഴ്സ ഈ താരത്തെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!