യുണൈറ്റഡ്,പിഎസ്ജി,ലിവർപൂൾ,ബാഴ്സ..കോപ അമേരിക്കക്ക് ശേഷം ബ്രസീലിയൻ താരത്തിന്റെ കാര്യം തീരുമാനമാകും!

ബ്രസീലിയൻ സൂപ്പർ താരമായ ബ്രൂണോ ഗുയ്മിറസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടന പുറത്തെടുക്കുന്ന മധ്യനിര താരങ്ങളിൽ ഒരാൾ കൂടിയാണ് ബ്രൂണോ ഗുയ്മിറസ്. അതുകൊണ്ടുതന്നെ പല വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിന് താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരുന്ന.ബ്രൂണോ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ റൂഡി ഗലേട്ടി എന്ന മാധ്യമപ്രവർത്തകൻ ഇപ്പോൾ നൽകിയിട്ടുണ്ട്. അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാസിൽ യുണൈറ്റഡ് വിട്ടുകൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാൻ ബ്രൂണോ ഗുയ്മിറസ് താല്പര്യപ്പെടുന്നുണ്ട്. നിലവിൽ നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്. പക്ഷേ താരത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ന്യൂകാസിൽ യുണൈറ്റഡ് എടുത്തിട്ടില്ല. വരുന്ന കോപ്പ അമേരിക്കക്ക് ശേഷമാണ് ഈ ക്ലബ്ബ് താരത്തെ കൈവിടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഒരു ഫൈനൽ ഡിസിഷൻ എടുക്കുക.

പ്രീമിയർ ലീഗിലെ വമ്പന്മാർക്കെല്ലാം ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ,ചെൽസി,ആഴ്സണൽ എന്നിവരൊക്കെ തന്നെയും ഈ ബ്രസീലിയൻ സൂപ്പർതാരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ പിഎസ്ജിക്കും ബാഴ്സലോണക്കും ഈ മിഡ്‌ഫീൽഡറിൽ താല്പര്യമുണ്ട്.അതായത് നിലവിൽ ഒരുപാട് ഓപ്ഷനുകൾ ബ്രൂണോ ഗുയ്മിറസിന് മുന്നിൽ ലഭ്യമാണ്. ഏത് ക്ലബ്ബിലേക്ക് പോകണം എന്ന കാര്യത്തിൽ ഈ താരം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.

താരത്തിന് വേണ്ടി ചുരുങ്ങിയത് 100 മില്യൺ പൗണ്ടെങ്കിലും ക്ലബ്ബുകൾ ചിലവഴിക്കേണ്ടി വരും. അല്ലാതെ താരത്തെ കൈവിടാൻ ന്യൂകാസിൽ യുണൈറ്റഡ് തയ്യാറായെന്നു വരില്ല.ഈ സീസണിൽ പ്രീമിയർ ലീഗിൽ നാല് ഗോളുകളും 6 അസിസ്റ്റുകളും ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്.ന്യൂകാസിൽ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് തുടരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!