റൊണാൾഡോയാണ് ഐഡോൾ,ഞാൻ നെയ്മറോ മെസ്സിയോ ഹസാർഡോ അല്ല: വ്ലഹോവിച്ച്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2021ലായിരുന്നു യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോയത്. തുടർന്ന് യുവന്റസിന് ഒരു സ്ട്രൈക്കറെ ആവശ്യമായി വന്നു.അങ്ങനെയാണ് ഡുസാൻ വ്ലഹോവിച്ചിനെ അവർ സ്വന്തമാക്കുന്നത്.മോശമല്ലാത്ത രൂപത്തിൽ താരം ഇപ്പോൾ കളിക്കുന്നുണ്ട്. ഇറ്റാലിയൻ ലീഗിൽ ക്ലബ്ബിനുവേണ്ടി 16 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും തന്റെ കളി ശൈലിയെ കുറിച്ചും ഐഡോളിനെ കുറിച്ചുമൊക്കെ ചില കാര്യങ്ങൾ ഇപ്പോൾ വ്ലഹോവിച്ച് പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ ഐഡോൾ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സി,നെയ്മർ,ഹസാർഡ് എന്നിവരെപ്പോലെയുള്ള ഒരു താരമല്ല താനെന്നും വ്ലഹോവിച്ച് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ നെയ്മറോ മെസ്സിയോ ഹസാർഡോ അല്ല.അത് എനിക്ക് തന്നെ മനസ്സിലാകും. അവരുടെ പ്രകടനം കാണുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നും.അവർക്ക് നിങ്ങളെ ആനന്ദിപ്പിക്കാൻ കഴിയും.എന്നാൽ ഞാൻ അത്തരത്തിലുള്ള ഒരു താരമല്ല. കണക്കുകൾക്ക് പ്രാധാന്യം നൽകുന്ന ഒരു താരമാണ് ഞാൻ.എന്റെ ജോലി ഗോൾ നേടുക എന്നതാണ്.അതിന് തന്നെയാണ് ഞാൻ മുൻഗണന നൽകുന്നതും.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ ഐഡോൾ.അദ്ദേഹത്തെയാണ് ഞാൻ മാതൃകയാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന സമയത്ത് തന്നെ ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ” ഇതാണ് വ്ലഹോവിച്ച് പറഞ്ഞിട്ടുള്ളത്.

മെസ്സി,നെയ്മർ,ഹസാർഡ് എന്നിവരെപ്പോലെയുള്ള ക്വാളിറ്റിയോ സ്കിൽസോ തനിക്കില്ലെന്ന യാഥാർത്ഥ്യം വ്ലഹോവിച്ച് അംഗീകരിക്കുന്നു. മറിച്ച് ഗോളടിക്കുന്നതിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. നിലവിൽ ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് യുവന്റസ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.അവസാനത്തെ മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!