സൂപ്പർ താരങ്ങൾ തിരിച്ചെത്തി, ബാഴ്സ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

വ്യാഴാഴ്ച്ച നടക്കുന്ന ഒസാസുനക്കെതിരെയുള്ള ബാഴ്സയുടെ സ്‌ക്വാഡ് പുറത്തു വിട്ടു. ഇരുപത് അംഗങ്ങൾ ഉൾപ്പെടുന്ന സ്‌ക്വാഡ് പരിശീലകൻ കീക്കെ സെറ്റിയാൻ പുറത്തു വിട്ടത്. മൂന്നു താരങ്ങൾ തിരിച്ചെത്തിയതാണ് സ്‌ക്വാഡിന്റെ പ്രത്യേകത മധ്യനിര താരമായ ഡിജോംഗ്,ആർതർ, മുന്നേറ്റനിര താരമായ അൻസു ഫാറ്റി എന്നിവരാണ് തിരിച്ചെത്തിയിട്ടുള്ളത്. പരിക്ക് മൂലമായിരുന്നു ഡിജോങിനെ കഴിഞ്ഞ മത്സരം നഷ്ടമാവാൻ കാരണം. എന്നാൽ റെഡ് കാർഡ് കണ്ടു സസ്പെൻഷനിലായതായിരുന്നു ഫാറ്റിക്ക് കഴിഞ്ഞ മത്സരം മിസ്സാക്കിയത്. അതേ സമയം പരിക്ക് കാരണം മറ്റു മൂന്ന് താരങ്ങൾക്ക് സ്‌ക്വാഡിൽ ഇടമില്ല. അന്റോയിൻ ഗ്രീസ്‌മാൻ, സാമുവൽ ഉംറ്റിറ്റി, ഉസ്മാൻ ഡെംബലെ എന്നിവരാണ് പുറത്തിരിക്കുന്നത്. ബാഴ്സയെ സംബന്ധിച്ചെടുത്തോളം നിർണായകമായ മത്സരമാണ്. ഏറെ കുറെ കിരീടം ഉറപ്പിച്ച റയൽ മാഡ്രിഡും അതേ സമയത്ത് തന്നെ കളത്തിലിറങ്ങുന്നുണ്ട്.

ബാഴ്സയുടെ സ്‌ക്വാഡ് ഇതാണ്..
Marc-Andre ter Stegen, Nelson Semedo, GerardPique, Ivan Rakitic, Sergio Busquets, Arthur Melo, Luis Suarez, Lionel Messi, Neto, Clement Lenglet, Jordi Alba, Martin Braithwaite, Sergio Roberto, Frenkie de Jong, Arturo Vidal, Junior Firpo, Riqui Puig, Ansu Fati, Ronaldo Araujo and Arnau Tenas.

Leave a Reply

Your email address will not be published. Required fields are marked *