സിറ്റിയാണ് ബ്ലോക്ക് ചെയ്തത് : പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ കാര്യത്തിൽ വെളിപ്പെടുത്തലുമായി സാവി.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ കാൻസെലോ ക്ലബ്ബ് വിട്ടത്. ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം മറ്റൊരു വമ്പൻമാരായ ബയേൺ മ്യൂണിക്കിലേക്ക് ചെക്കേറുകയായിരുന്നു. 15 ബുണ്ടസ്ലിഗ മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ച കാൻസെലോ കിരീടനേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.

എന്നാൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കാൻസെലോയെ സ്വന്തമാക്കാൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ശ്രമിച്ചിരുന്നു. പക്ഷേ മാഞ്ചസ്റ്റർ സിറ്റി അത് തടയുകയായിരുന്നു.ഇക്കാര്യം ബാഴ്സയുടെ പരിശീലകനായ സാവിയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ കാൻസെലോയെ ടീമിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നു.അദ്ദേഹത്തെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫർ ചെയ്തിരുന്നു.ഞങ്ങൾ ഓക്കേ പറയുകയും ചെയ്തു.പക്ഷേ ഏറ്റവും അവസാനത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമ്മതമല്ലെന്ന് അവർ ഞങ്ങളെ അറിയിച്ചു.കാൻസെലോ ബാഴ്സയിലേക്ക് പോവാൻ സിറ്റി ആഗ്രഹിച്ചിരുന്നില്ല.അങ്ങനെ അത് നടക്കാതെ പോവുകയായിരുന്നു “ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ ബയേണുമായുള്ള ലോൺ കാലാവധി അവസാനിക്കുകയാണ്. 70 മില്യൺ യൂറോ നൽകിയാൽ താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷൻ ബയേണിന് ഉണ്ടെങ്കിലും അവർ അത് ഉപയോഗപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ഈ പോർച്ചുഗീസ് താരത്തിന് സിറ്റിയിലേക്ക് മടങ്ങേണ്ടിവന്നേക്കും.പക്ഷേ സിറ്റിയിലേക്ക് തിരികെ പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.പെപ് ഗാർഡിയോളയുമായി അത്ര നല്ല ബന്ധത്തിലല്ല ഈ പോർച്ചുഗീസ് താരമുള്ളത്.സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരൊക്കെ കാൻസെലോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!