സൂപ്പർ താരങ്ങളെ അണിനിരത്തി കൂമാന്റെ ബാഴ്സ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു !
സൂപ്പർ താരങ്ങളെ അണിനിരത്തി കൊണ്ട് കൂമാന്റെ ബാഴ്സ ഇന്ന് രണ്ടാം പ്രീ സീസൺ സൗഹൃദമത്സരത്തിനിറങ്ങുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30 ന് നടക്കുന്ന മത്സരത്തിൽ ജിറോണയാണ് ബാഴ്സയുടെ എതിരാളികൾ. ആദ്യ സൗഹൃദമത്സരം നടന്ന യൊഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് ഈ മത്സരവും നടക്കുക. ഈ പ്രീ സീസണിൽ ആകെ മൂന്ന് മത്സരങ്ങളാണ് ബാഴ്സ കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. അതിൽ ആദ്യത്തെ മത്സരത്തിൽ ജിംനാസ്റ്റിക്കിനെതിരെ ബാഴ്സ വിജയം കൊയ്തിരുന്നു. രണ്ടാം മത്സരമാണ് ഇന്ന് ജിറോണക്കെതിരെ നടക്കാൻ പോവുന്നത്. മൂന്നാം മത്സരം ജോൺ ഗാംമ്പർ ട്രോഫിയിൽ എൽചെയെയാണ് ബാഴ്സ നേരിടുക. ഈ വരുന്ന ശനിയാഴ്ച്ചയാണ് മത്സരം നടക്കുക. ബാഴ്‌സയുടെ ഒരു അവതരണമത്സരം എന്ന രൂപേണയാണ് ജോൺ ഗാംമ്പർ ട്രോഫി നടത്താറുള്ളത്. ഇത്തവണ എൽചെയെയാണ് ബാഴ്സ ഈ മത്സരം കളിക്കാൻ ക്ഷണിച്ചിട്ടുള്ളത്. ഈ മത്സരം ക്യാമ്പ് നൗവിൽ വെച്ചാണ് നടക്കുക.
WATCH LIVE around the world, on Barça TV+ https://t.co/BxXQwx9h3d
— FC Barcelona (@FCBarcelona) September 15, 2020
ആദ്യമത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബാഴ്സ ഇന്ന് കളത്തിലേക്കിറങ്ങുക. സൂപ്പർ താരങ്ങളെയെല്ലാം കൂമാൻ ആദ്യ മത്സരത്തിൽ കളത്തിലിറക്കിയിരുന്നു. മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ, കൂട്ടീഞ്ഞോ എന്നിവർക്കെല്ലാം അവസരം ലഭിച്ചിരുന്നു. എല്ലാവരെയും 45 മിനുട്ടാണ് കൂമാൻ കളിപ്പിച്ചത്. 3-1 ന് വിജയം നേടിയ മത്സരത്തിൽ ഡെംബലെ, കൂട്ടീഞ്ഞോ, ഗ്രീസ്‌മാൻ എന്നിവരാണ് ഗോൾ നേടിയത്. ഇന്നും അതേ ലൈനപ്പ് തന്നെയായിരിക്കും കൂമാൻ ഉപയോഗിക്കുക. സുവാരസ്, വിദാൽ എന്നിവർക്ക് കൂമാനൊപ്പം ഇടമുണ്ടായേക്കില്ല. ടീമിന്റെ ശക്തിദൗർബല്യങ്ങൾ വിലയിരുത്താനുള്ള ഒരു മത്സരം കൂടിയാണ് കൂമാന് മുന്നിൽ വരുന്നത്. ഈ മാസം ഇരുപത്തിയേഴാം തിയ്യതി വിയ്യാറയലിനെതിരെയാണ് ബാഴ്സ ലീഗിലെ ആദ്യ മത്സരം കളിക്കുന്നത്.
Game two of the preseason is against @GironaFC.
— FC Barcelona (@FCBarcelona) September 14, 2020
On Wednesday.
On Barça TV+.