സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയ താരത്തെ സുവാരസിന്റെ പകരക്കാരനാക്കാൻ ബാഴ്സ !

സൂപ്പർ താരം ലൂയിസ് സുവാരസിന് ക്യാമ്പ് നൗവിന് പുറത്തേക്കുള്ള വാതിലുകൾ കൂമാൻ തുറന്നു വെച്ചതായി ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒന്നാണ്. മെസ്സി ക്ലബ് വിടാൻ ആലോചിക്കാനുള്ള കാരണങ്ങളിൽ ഒന്ന് സുവാരസിനോട്‌ ഈ രീതിയിൽ ക്ലബ് വിടാൻ പറഞ്ഞതുമാണ്. പക്ഷെ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സുവാരസിനെ നിലനിർത്താൻ ബാഴ്സക്ക് യാതൊരു ഉദ്ദേശവുമില്ല. മറിച്ച് സുവാരസിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്‌സ. സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിന് വേണ്ടി ബാഴ്‌സ ശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാൽ ഇന്റർമിലാൻ വിടാനൊരുക്കമല്ല എന്ന് പരസ്യമായ കാര്യമാണ്. എന്നിരുന്നാലും ലൗറ്ററോയെ ടീമിൽ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്‌സ നടത്തുന്നുണ്ട്. ഇനി ലൗറ്ററോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ മറ്റൊരു പകരക്കാരന് വേണ്ടിയുള്ള ശ്രമത്തിലാണ് ബാഴ്‌സ.

ആ സ്ഥാനത്തേക്ക് പുതുതായി ഉയർന്നു കേൾക്കുന്ന പേരാണ് ലിയോൺ സ്ട്രൈക്കെർ മൗസ്സേ ഡെംബലെ. താരത്തെ ക്ലബിൽ എത്തിക്കുന്നതിന് കുറിച്ച് ബാഴ്സ ആലോചിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട്‌ ചെയ്തത് കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ്. ഈ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പുറത്താവാൻ കാരണക്കാരൻ ഡെംബലെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി വന്ന താരം ഇരട്ടഗോളുകൾ നേടികൊണ്ടു സിറ്റിയെ പുറത്താക്കുകയായിരുന്നു. ബാഴ്സ പരിശീലകൻ കൂമാന്റെ അസിസ്റ്റന്റ് ആയ ഹെൻറിക്ക് ലാർസന് ഡെംബലെയുമായി ബന്ധമുണ്ട്. ഇത് വഴിയാണ് ഒരുപക്ഷെ ചർച്ചകൾ നടത്തുക എന്നാണ് സ്പോർട്ട് പറയുന്നത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സ്ട്രൈക്കെർ ഗബ്രിയേൽ ജീസസിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *