വീണ്ടുമൊരു യുവന്റസ്-ബാഴ്സലോണ സ്വാപ് ഡീൽ ഒരുങ്ങുന്നു !

ഏറെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമം കുറിച്ച് കൊണ്ട് മുൻപ് ആർതർ-പ്യാനിക്ക് സ്വാപ് ഡീൽ യാഥാർഥ്യമായിരുന്നു. ഇതേ തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങളായിരുന്നു ബാഴ്സക്ക് നേരിടേണ്ടി വന്നിരുന്നത്. എന്നാലാവട്ടെ ട്രാൻസ്ഫറിന്റെ പൊല്ലാപ്പുകൾ ഇതു വരെ കെട്ടടങ്ങിയിട്ടില്ലതാനും. തനിക്ക് താല്പര്യമില്ലാത്ത ട്രാൻസ്ഫർ നടത്തിയതിൽ പ്രതിഷേധിച്ചു ഇനി ബാഴ്സക്ക് വേണ്ടി കളിക്കില്ല എന്ന് ആർതർ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ ബാഴ്സ നിയമവഴിയിൽ നീങ്ങാനും തീരുമാനമെടുത്തു. ഇപ്പോഴിതാ മറ്റൊരു സ്വാപ് ഡീലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ബാഴ്സലോണയും യുവന്റസും. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ബാഴ്സയുടെ മധ്യനിര താരം ഇവാൻ റാകിറ്റിച്ചും യുവന്റസിന്റെ ബെന്റാൻക്കറും അടങ്ങുന്ന സ്വാപ് ഡീൽ ആണ് ഇപ്പോൾ പദ്ധതിയിലുള്ളത്.

ഇറ്റാലിയൻ മാധ്യമമായ കാൽസിയോമെർക്കാറ്റോയെ ഉദ്ധരിച്ചു കൊണ്ടാണ് സ്പോർട്ട് ഈ കാര്യം പുറത്തു വിട്ടത്. 2021 വരെ ബാഴ്സയിൽ കരാറുള്ള റാകിറ്റിച്ചിനെ വിൽക്കാൻ ബാഴ്സ മുൻപേ തീരുമാനിച്ചതാണ്. ബാഴ്സയും റാകിറ്റിച്ചും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിൽ അല്ലതാനും. ബാഴ്സ മിഡ്ഫീൽഡിലെ സ്ഥിരസാന്നിധ്യമായ സെർജിയോ ബുസ്ക്കെറ്റ്‌സിന് പകരക്കാരൻ എന്ന രീതിയിലാണ് ബെന്റാൻക്കറെ ടീമിൽ എത്തിക്കാൻ ബാഴ്സ ആലോചിക്കുന്നത്. താരത്തിന്റെ ഡിഫൻസീവ് ക്വാളിറ്റി ബാഴ്സക്ക് തൃപ്തി നൽകുന്നത് ആണെങ്കിലും അറ്റാക്കിങ്ങിലെക്കുള്ള കോണ്ട്രിബൂഷൻ കുറവാണ് എന്നാണ് ബാഴ്സയുടെ കണ്ടെത്തൽ. തന്റെ കരിയറിൽ ആകെ നാല് ഗോളുകൾ മാത്രമേ ഈ ഉറുഗ്വൻ താരം നേടിയിട്ടൊള്ളൂ. ഒന്ന് ബൊക്ക ജൂനിയേഴ്‌സിന് വേണ്ടിയും മൂന്നെണ്ണം യുവന്റസിന് വേണ്ടിയും. ഏതായാലും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

Leave a Reply

Your email address will not be published. Required fields are marked *