വിനീഷ്യസ് മണിക്കൂറുകളോളം ഇരുന്ന് കരഞ്ഞു : ഫിഫ അവാർഡിനെ പരിഹസിച്ച് ആഞ്ചലോട്ടി.

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നൽകുന്ന ബെസ്റ്റ് പ്ലെയർ അവാർഡിനുള്ള നോമിനികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ലിസ്റ്റിൽ ഇടം നേടാൻ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ 20 പരം ഗോളുകളും അസിസ്റ്റുകളും നേടിയ താരമാണ് വിനീഷ്യസ്. അദ്ദേഹത്തെ തഴഞ്ഞത് തികച്ചും അനർഹമാണ് എന്ന വാദങ്ങൾ ഉയർന്നിരുന്നു.

ഫിഫ ബെസ്റ്റിൽ നിന്നും വിനീഷ്യസ് പുറത്താക്കപ്പെട്ടതിനെ കുറിച്ച് ആഞ്ചലോട്ടിയോട് ചോദിച്ചിരുന്നു.വളരെ തമാശ രൂപേണയാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.വിനീഷ്യസ് മണിക്കൂറുകളോളം ഇരുന്നു കരഞ്ഞു എന്നാണ് ചിരിച്ചു കൊണ്ട് ആഞ്ചലോട്ടി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വിനീഷ്യസ് ജൂനിയർ ഡ്രസ്സിംഗ് റൂമിൽ ഇരുന്നുകൊണ്ട് കരയുകയായിരുന്നു. ഞാൻ അദ്ദേഹത്തോട് പോയി ചോദിച്ചു, എന്താണ് സംഭവിച്ചതെന്ന്? അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അവർ എന്നെ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല എന്നതാണ്. ഒരു മൂന്നോ നാലോ മണിക്കൂർ വിനീഷ്യസ് ഇരുന്ന് പറഞ്ഞിട്ടുണ്ടാവും. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ കരച്ചിൽ തടയാൻ കഴിഞ്ഞില്ല ” ഇതാണ് ആഞ്ചലോട്ടി ചിരിച്ചുകൊണ്ട് പറഞ്ഞത്.

യഥാർത്ഥത്തിൽ ഫിഫ ബെസ്റ്റ് നോമിനി ലിസ്റ്റിനെ പരിഹസിക്കുകയാണ് ഇതിലൂടെ കാർലോ ആഞ്ചലോട്ടി ചെയ്തിട്ടുള്ളത്. നിലവിൽ ഈ ബ്രസീലിയൻ സൂപ്പർ താരം പരിക്കിന്റെ പിടിയിലാണ്.പരിക്കിന്റെ അപ്ഡേറ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്. വളരെ വേഗത്തിൽ അദ്ദേഹം റിക്കവർ ആയി വരുന്നുണ്ടെന്ന് പ്രതീക്ഷിച്ചതിനേക്കാൾ മുൻപ് തന്നെ അദ്ദേഹം കളത്തിലേക്ക് മടങ്ങിയെത്തും എന്നുമായിരുന്നു ആഞ്ചലോട്ടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!