ലൗറ്ററോ മാർട്ടിനെസിന് വമ്പൻ സാലറി വാഗ്ദാനം ചെയ്ത് ബാഴ്സലോണ

ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ക്യാമ്പ്നൗവിലെത്തിക്കാൻ ബാഴ്സ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. എന്നാൽ ഇന്റർമിലാനാവട്ടെ വഴങ്ങുന്ന ലക്ഷണവുമില്ല.ഇപ്പോഴിതാ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ലൗറ്ററോക്ക് വമ്പൻ സാലറിയാണ് ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ ജേണലിസ്റ്റ് ആയ നിക്കോളോ ഷിറയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. പന്ത്രണ്ട് മില്യൺ യുറോയാണ് ലൗറ്ററോക്ക് വാർഷികശമ്പളമായി ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ബോണസുകൾ വേറെയുമുണ്ടാകും. ഇക്കാര്യം ലൗറ്ററോ മാർട്ടിനെസുമായി അധികൃതർ സംസാരിക്കുകയും താരം സമ്മതം മൂളുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. പക്ഷെ താരത്തെ വിട്ടുനൽകാൻ ഇന്റർ തയ്യാറാവാത്തതാണ് ബാഴ്സ നേരിടുന്ന പ്രധാനപ്രശ്നം.

111 മില്യൺ യുറോയാണ് താരത്തിന്റെ വില. കോവിഡ് പ്രതിസന്ധി മൂലം ഈയൊരു തുക നൽകാനുള്ള സാഹചര്യത്തിൽ അല്ല ബാഴ്സ ഇപ്പോൾ ഉള്ളത്. അത്കൊണ്ട് തന്നെ താരകൈമാറ്റമാണ് ബാഴ്സക്ക് മുൻപിലുള്ള ഓപ്ഷൻ. മുൻപ് മൂന്നു താരങ്ങളെ ബാഴ്സ ഓഫർ ചെയ്തിരിന്നുവെങ്കിലും ഇന്റർ അത് നിരസിക്കുകയായിരുന്നു. അവസാനമായി ബാഴ്സ അറുപതു മില്യണും വിദാൽ, സെമെടോ എന്നീ രണ്ട് താരങ്ങളെയും ഓഫർ ചെയ്തു. എന്നാൽ ഇതും ഇന്റർ തട്ടികളഞ്ഞു. ഇന്ററിന് 111 മില്യൺ തികച്ചും തുകയായി തന്നെ വേണമെന്ന് ക്ലബിന്റെ ഡയറക്ടർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആവിശ്യപ്പെട്ടിരുന്നു. ഇതായിരുന്നു ബാഴ്സക്ക് തലവേദന സൃഷ്ടിച്ചത്. ഏതായാലും ട്രാൻസ്ഫർ വിൻഡോയിലേക്ക് ഉറ്റുനോക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *