മെസ്സി പോവുന്നില്ല, താനും പോവുന്നില്ല എന്ന നിലപാട് എടുക്കാൻ സുവാരസ്?

ഇന്നലെയായിരുന്നു മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നുള്ള സൂചനകൾ പൊട്ടിപുറപ്പെട്ടത്. താരത്തിന്റെ പിതാവായിരുന്നു ഈ വരുന്ന സീസണിൽ കൂടി മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്ന സൂചനകൾ നൽകിയത് . നിമിഷങ്ങൾക്കകം തന്നെ ആ വാർത്ത ഫുട്ബോൾ ലോകത്തെ കീഴടക്കുകയും ചെയ്തു. എന്നാലിപ്പോഴിതാ ഈ വാർത്ത മെസ്സിയുടെ ഉറ്റ സുഹൃത്തായ ലൂയിസ് സുവാരസിനെ കൂടി സ്വാധീനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മെസ്സി മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ ലൂയിസ് സുവാരസും ഈ വരുന്ന സീസൺ കൂടി ബാഴ്സയിൽ പൂർത്തിയാക്കാൻ ആലോചിക്കുന്നു എന്നാണ് വാർത്തകൾ. പ്രമുഖസ്പാനിഷ് മാധ്യമം സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. താരം യുവന്റസുമായി കരാറിന്റെ വക്കിലെത്തിയ ഈ നിമിഷത്തിലാണ് താരം മാറിചിന്തിക്കുന്നത്.

യുവന്റസുമായി സുവാരസ് കരാറിൽ എത്തി എന്ന വാർത്തകൾ വരെ ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. തുടർന്ന് സുവാരസിന് ഇറ്റലിയിലേക്ക് വരാൻ യൂറോപ്യൻ യൂണിയൻ പാസ്പോർട്ടിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ യാത്ര വൈകുകയായിരുന്നുവെന്നും അത്‌ പരിഹരിച്ചു എന്നും കൊറെയ്റോ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരുന്നു. സുവാരസുമായി യുവന്റസിന്റെ വൈസ് പ്രസിഡന്റ്‌ സംസാരിച്ചുവെന്നും അവർ കരാറിൽ എത്തിയെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഇതെല്ലാമാണ് മെസ്സിയുടെ ഈ തീരുമാനത്തോട് കൂടി മാറിമറിഞ്ഞിരിക്കുന്നത് എന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂമാൻ സ്ഥാനമില്ല എന്നറിയിച്ചിട്ടും ബാഴ്സയിൽ തന്നെ തുടരാനാണ് സുവാരസ് ശ്രമിക്കുന്നത്. അതേ സമയം മെസ്സിയുടെ ഭാവി ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും മെസ്സി ഒരു വർഷം കൂടി ബാഴ്സയിൽ ഉണ്ടാവുമെന്നാണ് ആരാധകർ അടിയുറച്ചു വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *