മെസ്സി തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബാഴ്സ സൂപ്പർ താരം.

2 വർഷങ്ങൾക്കു മുമ്പായിരുന്നു ലയണൽ മെസ്സിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്സയോട് വിട പറയേണ്ടി വന്നത്. പിന്നീട് പിഎസ്ജിയുമായി രണ്ടുവർഷത്തെ കരാറിലാണ് മെസ്സി ഒപ്പുവച്ചത്. പക്ഷേ ക്ലബ്ബിനകത്തു ഒരു പ്രതീക്ഷിച്ച രൂപത്തിലുള്ള ഇമ്പാക്ട് ഉണ്ടാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടാനും താരം തീരുമാനിച്ചിട്ടുണ്ട്.

തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് തിരിച്ചെത്താൻ തന്നെയാണ് മെസ്സിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ആഗ്രഹം. ബാഴ്സയുടെ ഓഫർ ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ അത് സ്വീകരിച്ചുകൊണ്ട് താരം ക്ലബ്ബിലേക്ക് മടങ്ങിയെത്തും.പക്ഷേ ബാഴ്സക്ക് ഇതുവരെ തങ്ങളുടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഏതായാലും മെസ്സിയെക്കുറിച്ച് ഒരിക്കൽ കൂടി ബാഴ്സ സൂപ്പർതാരമായ റൊണാൾഡ് അരൗഹോ സംസാരിച്ചിട്ടുണ്ട്. മെസ്സിക്ക് ഞങ്ങളോടൊപ്പം ചേരാൻ കഴിയും എന്നാണ് തന്റെ പ്രതീക്ഷകൾ എന്നാണ് ഈ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി എപ്പോഴും എന്നോട് അടുപ്പമുള്ള ഒരു വ്യക്തിയാണ്. ബാഴ്സയുടെ സീനിയർ ടീമിൽ ഞാൻ സ്റ്റാർട്ട് ചെയ്ത സമയത്ത് എന്നെ വളരെയധികം സഹായിച്ച ഒരു വ്യക്തി കൂടിയാണ് ലയണൽ മെസ്സി. ഞാൻ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.അദ്ദേഹത്തിന് ഉടൻതന്നെ ഞങ്ങളോടൊപ്പം ചേരാൻ സാധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.

നിലവിൽ മെസ്സിക്ക് മുന്നിൽ രണ്ട് ഓഫറുകൾ ഉണ്ട്. ഒന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫറാണ്. മറ്റൊന്ന് കോൺട്രാക്ട് പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫറും. എന്നാൽ നിലവിൽ മെസ്സി ബാഴ്സയുടെ ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടുത്ത മാസത്തെ അർജന്റീനയുടെ മത്സരങ്ങൾക്ക് ശേഷമായിരിക്കും മെസ്സി തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!