എല്ലാവർക്കും നന്ദി, എന്തുകൊണ്ട് നടപടിയെടുത്തില്ല: പുതിയ സ്റ്റേറ്റ്മെന്റ് ഇറക്കി റയൽ മാഡ്രിഡ്.

സൂപ്പർ താരം വിനീഷ്യസ് ജൂനിയർക്ക് കഴിഞ്ഞ മത്സരത്തിനിടയിൽ ക്രൂരമായ വംശിയാധിക്ഷേപങ്ങളാണ് ആരാധകരിൽ നിന്നും നേരിടേണ്ടി വന്നത്.ഇതിനെതിരെ ശക്തമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങൾ വിനീഷ്യസിന് പിന്തുണയുമായി വന്നു കഴിഞ്ഞു.

ഏതായാലും റയൽ മാഡ്രിഡ് പുതിയതായി കൊണ്ട് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി കാര്യങ്ങൾ അവർ ഇതിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആ സ്റ്റേറ്റ്മെന്റിന്റെ പ്രസക്തഭാഗം നമുക്കൊന്ന് പരിശോധിക്കാം.അതിങ്ങനെയാണ്.

” ഞങ്ങളുടെ താരമായ വിനീഷ്യസ് ജൂനിയർക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ട്. അതിന് ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നു.വംശീയത എന്നുള്ളത് തീർച്ചയായും നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ച് നീക്കപ്പെടേണ്ട ഒരു കാര്യമാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ബ്രസീൽ പ്രസിഡന്റ് ലുല എന്നിവരൊക്കെ വിനീഷ്യസിനെ പിന്തുണച്ചിട്ടുണ്ട്. അതിന് ഞങ്ങൾ നന്ദി അറിയിക്കുന്നു.

വിനീഷ്യസിന്റെ സഹതാരങ്ങൾ, ഇതിഹാസങ്ങൾ,മറ്റു താരങ്ങൾ, പരിശീലകർ എന്നിവരൊക്കെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.Ronaldo Nazario, Mbappe, Rio Ferdinand, Neymar, Kaka, Jadon Sancho, Lineker, Roberto Carlos and Casemiro എന്നിവരും ഇവർക്ക് പുറമേ നിരവധി സൂപ്പർതാരങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ പ്രസ്താവന ഞങ്ങളെ അത്ഭുതപ്പെടുത്തി കളയുകയാണ് ചെയ്തിട്ടുള്ളത്. കാരണം അദ്ദേഹമാണ് സ്പാനിഷ് ഫുട്ബോളിന്റെ തലവനും റഫറിയിങ് പ്രൊഫഷന്റെ തലവനും. ഫിഫയുടെ പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തിന് നടപടികൾ എടുക്കാനുള്ള അധികാരമുണ്ട്.പക്ഷേ ഇത്ര കാലമായിട്ടും അദ്ദേഹം അത് ഉപയോഗപ്പെടുത്തിയിട്ടില്ല. ലോകത്തിനു മുന്നിൽ സ്പാനിഷ് ഫുട്ബോളിന്റെ ഇമേജിന് ഗുരുതരമായ രീതിയിൽ കോട്ടം തട്ടിക്കഴിഞ്ഞു.ഇപ്പോഴും ഒരു നടപടിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എത്രയും വേഗത്തിൽ ആവശ്യമായ നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ” ഇതാണ് റയൽ മാഡ്രിഡ് ഒഫീഷ്യൽ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്.

ഏതായാലും പ്രതിഷേധം കടുത്തതോടുകൂടി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ലാലിഗയും ഇപ്പോൾ പ്രതിരോധത്തിലായിട്ടുണ്ട്. റേസിസം പൂർണ്ണമായും തടയാൻ വേണ്ടി അവർ ശക്തമായ നടപടികൾ എടുക്കുമെന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!