മെസ്സിയാണ് GOAT എന്നൊരു വാചകം എന്റെ വായിൽ നിന്ന് വീഴില്ല: റയൽ പരിശീലകൻ

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് അദ്ദേഹത്തിന്റെ ആരാധകർ പരിഗണിക്കുന്നത്. ഫുട്ബോൾ ലോകത്ത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി സമ്പൂർണനായി കഴിഞ്ഞു എന്നുള്ളത് പലരും സമ്മതിക്കുന്ന കാര്യമാണ്.

ഏതായാലും റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ ചോദിക്കപ്പെട്ടിരുന്നു. മെസ്സിയാണോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നായിരുന്നു ചോദ്യം. എന്നാൽ മെസ്സിയാണ് GOAT എന്നൊരു വാചകം തന്റെ വായിൽ നിന്ന് വീഴില്ല എന്നാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയാണ് GOAT എന്നൊരു വാചകം എന്റെ വായിൽ നിന്നും വീഴില്ല.അദ്ദേഹമാണ് ചരിത്രത്തിലെ മികച്ച താരം എന്ന് പറയാൻ നല്ല ബുദ്ധിമുട്ടുണ്ട്.മെസ്സി നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.വേൾഡ് കപ്പ് കിരീടനേട്ടത്തോടുകൂടി അദ്ദേഹത്തിന്റെ കരിയർ മുന്നോട്ട് പോകുന്നു.പക്ഷേ ആരാണ് ചരിത്രത്തിലെ മികച്ച താരം എന്നെനിക്കറിയില്ല.ഓരോ കാലഘട്ടത്തിലും മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരുപാട് മികച്ച താരങ്ങളെ ആസ്വദിച്ചിട്ടുണ്ട്.ബാലൺഡി’ഓർ ജേതാവിനെ ഞാൻ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.ഡി സ്റ്റെഫാനോ കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല.എന്നാൽ മറഡോണയും ക്രൈഫും കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയും ആരാണ് ചരിത്രത്തിലെ മികച്ച താരം എന്നുള്ളത് എനിക്കറിയില്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ള കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ തുടരുന്നുണ്ട്. പക്ഷേ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *