മുന്നിൽ റൗളും കസിയ്യസും മാത്രം, മറ്റൊരു നേട്ടത്തിനുടമയായി വിനീഷ്യസ്!
റയൽ മാഡ്രിഡിന്റെ യുവബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഇരുപത് വയസ്സിന് മുൻപ് റയൽ മാഡ്രിഡ് ജേഴ്സിയണിഞ്ഞ് ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം എന്ന പട്ടികയിൽ വിനീഷ്യസിന് ഇനി മൂന്നാം സ്ഥാനമാണ്. ഇതിഹാസങ്ങൾ അരങ്ങുവാണ റയൽ നിരയിൽ വിനീഷ്യസിന് മുൻപിൽ ഉള്ളതും രണ്ട് ഇതിഹാസങ്ങൾ ആണ്. റൗൾ ഗോൺസാലസും ഐക്കർ കസിയ്യസും മാത്രമാണ് താരത്തിന് മുൻപിൽ ഇടംനേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ചതോടെ താരത്തിന് ഇരുപത് വയസ്സ് പൂർത്തിയായിരുന്നു. പതിനെട്ടാം വയസ്സിൽ റയലിലെത്തിയ താരം ഇതുവരെ അറുപത്തിയേഴ് മത്സരങ്ങൾ ആണ് റയലിന് വേണ്ടി കളിച്ചത്. 2018 സെപ്റ്റംബറിൽ ആയിരുന്നു താരത്തിന്റെ റയൽ മാഡ്രിഡ് അരങ്ങേറ്റം.
Vinicius (turned 20 yesterday) played 67 official matches for Real Madrid – only Raul (129) and Casillas (93) played more when they turned 20. He has become an important player for Zidane. Little by little he has increased his impact on the team. [marca] pic.twitter.com/lZPUraUHHC
— SB (@Realmadridplace) July 13, 2020
നാല്പത് മില്യൺ യുറോക്ക് ബ്രസീലിയൻ ക്ലബായ ഫ്ലെമെങ്കോയിൽ നിന്നായിരുന്നു താരം റയലിൽ എത്തിയത്. അതിന് ശേഷം ലോപെട്യുഗിക്കും പിന്നീട് സിദാനും കീഴിൽ സ്ഥിരസാന്നിധ്യമാവാൻ താരത്തിന് കഴിഞ്ഞു. ഇരുപത് വയസ്സിന് മുൻപ് താരത്തെക്കാൾ കൂടുതൽ മത്സരം റയലിൽ കളിച്ചിട്ടുള്ളത് രണ്ട് താരങ്ങൾ മാത്രമാണ്. ഒന്ന് ഇതിഹാസതാരം റൗൾ ഗോൺസാലസാണ്. 129 മത്സരങ്ങൾ ആണ് അദ്ദേഹം തനിക്ക് ഇരുപത് തികയുന്ന ജൂൺ 27, 1997-ന് മുൻപ് കളിച്ചിട്ടുള്ളത്. ആ മത്സരങ്ങളിൽ നിന്നായി 58 ഗോളുകളും നേടി. രണ്ടാമത്തെ താരം ഇതിഹാസഗോൾ കീപ്പർ ഐക്കർ കസിയ്യസാണ്. 93 മത്സരങ്ങൾ ആണ് അദ്ദേഹം ഇരുപത് വയസ്സിന് മുൻപ് കളിച്ചത്. ഏതായാലും ഇരുവർക്കും ശേഷം ഇനി ചരിത്രപുസ്തകങ്ങളിൽ വിനീഷ്യസിന്റെ നാമം ചേർക്കപ്പെടും.
📊 | Vinicius Jr a déjà joué 67 matchs officiels avec le Real Madrid à 20 ans. Seuls Raúl (129) et Iker Casillas (93) ont disputé plus de rencontres que le brésilien au même âge. @marca pic.twitter.com/4nS0LNdLAB
— ⚪️ Passion Madrid France ⚪️ (@PassionMadridFR) July 13, 2020