ബാർസ Vs സെൽറ്റ വിഗോ, മത്സരത്തിൽ പിറന്നത് നിരവധി റെക്കോർഡുകൾ

ലാ ലിഗയിൽ എഫ്സി ബാഴ്സലോണയെ സെൽറ്റ വിഗോ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ട് വീതം ഗോളുകളടിച്ച മത്സരം പതിവുപോലെ റെക്കോർഡു ബുക്കിൽ ഒരു പിടി കണക്കുകൾ ബാക്കിയാക്കിയിട്ടുണ്ട്. മെസ്സിയും സുവാരസുമെല്ലാം ആ റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചിട്ടുമുണ്ട്. ഇന്നലെ പിറന്ന പ്രധാനപ്പെട്ട ചില റെക്കോർഡുകൾ ഇവയാണ്:

ഒന്ന്. മത്സരത്തിൻ്റെ എൺപത്തിയെട്ടാം മിനുട്ടിലാണ് ഇയാഗോ ആസ്പാസ് സെൽറ്റാ വിഗോയുടെ സമനില ഗോൾ കണ്ടെത്തുന്നത്. ഇതോടെ ഈ സീസണിൽ മത്സരത്തിൻ്റെ അവസാന അഞ്ച് മിനുട്ടുകളിൽ ബാഴ്സ നഷ്ടപ്പെടുത്തുന്ന പോയിൻ്റുകൾ അഞ്ച് ആയി. ബാഴ്സയും വലൻസിയയും മാത്രമാണ് ഈ സീസണിൽ ഇത്തരത്തിൽ ഇത്രയും പോയിൻ്റുകൾ നഷ്ടമാക്കിയ ക്ലബ്ബുകൾ.

രണ്ട്. മത്സരത്തിൻ്റെ അറുപത്തേഴാം മിനുട്ടിൽ ലൂയി സുവാരസിൻ്റെ ഗോളിന് അസിസ്റ്റ് നൽകിയതിലൂടെ ലയണൽ മെസ്സി FC ബാഴ്സലോണക്കായി 250 അസിസ്റ്റുകൾ തികച്ചു. ഇവയിൽ 179 അസിസ്റ്റുകളും പിറന്നിരിക്കുന്നത് ലാ ലിഗയിലാണ്. 

മൂന്ന്. ഈ മത്സരത്തിൽ 2 അസിസ്റ്റുകൾ നൽകിയതോടെ യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ 2020ൽ ഏറ്റവും അധികം അസിസ്റ്റുകൾ നൽകിയ താരമായി ലയണൽ മെസ്സി മാറി. 10 അസിസ്റ്റുകളാണ് ഈ വർഷം ഇത് വരെ മെസ്സി സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ബയേൺ മ്യൂണിക്കിൻ്റെ തോമസ് മുള്ളറും മെസ്സിക്കൊപ്പമുണ്ട്. ഈ വർഷം അദ്ദേഹം ബൂണ്ടസ്ലീഗയിൽ 10 അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.

നാല്.  ഈ മത്സരത്തിൽ ഫ്രീ കിക്കിലൂടെ മെസ്സി സുവാരസിന് അസിസ്റ്റ് നൽകിയതോടെ സെറ്റ്പീസുകളിൽ നിന്നും മെസ്സി സുവാരസിന് രണ്ട് തവണ അസിസ്റ്റ് നൽകിയ എതിരാളികളായി സെൽറ്റാ വിഗോ മാറി. നേരത്തെ 2016ൽ സെൽറ്റക്കെതിരെയാണ് പെനാൽറ്റിയിൽ നിന്നും മെസ്സി സുവാരസിന് അസിസ്റ്റ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *