ബാഴ്സ ബിയിലെ അഞ്ച് താരങ്ങളെ നാപോളിക്കെതിരെ ഉൾപ്പെടുത്താനൊരുങ്ങി ബാഴ്സലോണ!

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന എഫ്സി ബാഴ്സലോണ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. താരങ്ങളുടെ സസ്പെൻഷനും പരിക്കും മൂലം സ്‌ക്വാഡിൽ ആളെ തികയ്ക്കാൻ പാടുപെടുകയാണ് സെറ്റിയൻ.ഇതിനാൽ തന്നെ ബാഴ്സ ബിയിലെ ഒട്ടുമിക്ക യുവതാരങ്ങളെയും ഫസ്റ്റ് ടീമിനൊപ്പം പരിശീലനത്തിന് അയച്ചിരിക്കുകയാണ് സെറ്റിയൻ.അതേസമയം സബടെല്ലിനോട്‌ 2-1 ന് തോൽവി അറിഞ്ഞതിനാൽ പ്ലേഓഫ് ഫൈനൽ കാണാതെ ബാഴ്സലോണ ബി പുറത്തായിരുന്നു. ഇതിനാൽ തന്നെ ബി ടീമിലെ എല്ലാ അംഗങ്ങളെയും സെറ്റിയന് ഇപ്പോൾ ലഭ്യമാണ്. ഇതിൽ നിന്ന് അഞ്ച് താരങ്ങളെ നാപോളിക്കെതിരായ സ്‌ക്വാഡിൽ ഉൾപ്പെടുത്താനാണ് ബാഴ്സ ആലോചിക്കുന്നത്.

കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്സ ബി താരങ്ങളായ ജെ കുയൻക്ക, മിങ്കുവേസ, ജാൻഡ്രോ, മോഞ്ചു, കോൻറാഡ് എന്നീ അഞ്ച് താരങ്ങളെയാണ് ചാമ്പ്യൻസ് ലീഗിന് തിരഞ്ഞെടുക്കാൻ സെറ്റിയൻ ഉദ്ദേശിക്കുന്നത്. സീനിയർ താരങ്ങളായ വിദാൽ, ബുസ്കെറ്റ്സ് എന്നിവരുടെ സസ്‌പെൻഷനും ഉംറ്റിറ്റിയുടെ പരിക്കുമൊക്കെയാണ് സെറ്റിയന് തലവേദനയാവുന്നത്. കൂടാതെ പരിശീലനം ആരംഭിച്ച ഗ്രീസ്‌മാൻ, ലെങ്ലെറ്റ്, ഡെംബലെ എന്നിവർ കളിക്കുമോ എന്നുറപ്പില്ല. ഇത് മാത്രമല്ല നിലവിൽ ബാഴ്സ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൂന്ന് താരങ്ങൾ ബാഴ്സ ബി ടീമിലെ അംഗങ്ങൾ ആണ്. അൻസു ഫാറ്റി, റിക്കി പുജ്‌, റൊണാൾഡ്‌ അരൗജോ എന്നിവർ ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി കളിക്കുന്നതാണ്. ഇതിൽ തന്നെ റൊണാൾഡിന് പരിക്കേറ്റതും ബാഴ്സയിൽ ഡിഫൻസിൽ വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *