മികവ് പുലർത്തൂ, കൂട്ടീഞ്ഞോയോട് കൂമാന് പറയാനുള്ളത് ഇങ്ങനെ !

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ വലൻസിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ കളത്തിലേക്കിറങ്ങുക. അതേസമയം ഈ സീസണിൽ നല്ല രീതിയിൽ കളിക്കാൻ വലൻസിയക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം കൂട്ടീഞ്ഞോയെ കൂമാൻ പുറത്തിരുത്തിയിരുന്നു. പകരം യുവതാരം പെഡ്രിയെയായിരുന്നു കളിപ്പിച്ചിരുന്നത്. താരം മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. ഇപ്പോൾ കൂട്ടീഞ്ഞോയുടെ കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ കൂമാൻ. കൂട്ടീഞ്ഞോ മികവ് പുലർത്തണമെന്നാണ് കൂമാൻ അറിയിച്ചത്. ഇംഗ്ലണ്ടിലും ജർമ്മനിയിലും കാഴ്ച്ചവെച്ച അതേപ്രകടനം ബാഴ്‌സക്ക്‌ വേണ്ടിയും പുറത്തെടുക്കണമെന്ന് കൂമാൻ അറിയിച്ചു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശീലകൻ.

” ഞാൻ ഇഷ്ടപ്പെടുന്ന താരമാണ് കൂട്ടീഞ്ഞോ. ഞാൻ മുമ്പ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. കാരണം ബോൾ കൊണ്ട് മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ഒരു താരമാണ് അദ്ദേഹം. താരത്തിന്റെ കരിയറിൽ ഇംഗ്ലണ്ടിലും ജർമ്മനിയിലും വളരെയധികം ഊർജ്ജത്തോടെയാണ് താരം കളിച്ചിരുന്നത്. പക്ഷെ ഇതുവരെ ആ തലത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ല. അതിന് ചില കാരണങ്ങളുമുണ്ട്. അദ്ദേഹം കൂടുതൽ പ്രവർത്തിച്ച് മികവ് പുലർത്തേണ്ടിയിരിക്കുന്നു. എന്നിട്ട് ബാഴ്സക്ക്‌ വേണ്ടി കളിക്കുമ്പോൾ അത്‌ പുറത്തെടുക്കുകയും ചെയ്യണം ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!