ബാഴ്സയിൽ തമ്മിലടി: ക്യാപ്റ്റൻമാരോട് കാര്യങ്ങൾ വിശദീകരിച്ച് ബർതോമ്യു

കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സയിൽ വൈസ് പ്രസിഡന്റുമാർ ഉൾപ്പടെ ചില ബോർഡ് അംഗങ്ങൾ രാജിവെച്ച് ക്ലബിൽ നിന്നും പുറത്തുപോയത്. ഇതോടെ ബാഴ്സയിലെ ബോർഡ് അംഗങ്ങൾക്കിടയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നിരുന്നു. എന്നാൽ ബാഴ്സക്കകത്ത് കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യൂ പ്രസ്താവിച്ചിരുന്നു. ഈ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടി ചൊവ്വാഴ്ച ഇദ്ദേഹം ബാഴ്സലോണയുടെ ക്യാപ്റ്റൻമാരോട് സംസാരിക്കുകയും ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യൂ, സിഇഓ ഓസ്കാർ ഗ്രൗ, ഫസ്റ്റ് ടീം ഡയറക്ടർ ഹവിയർ ബോർഡസ് എന്നിവരാണ് ക്യാപ്റ്റൻമാരുമായി സംസാരിച്ചത്.

സൂപ്പർ താരം ലയണൽ മെസ്സി, സെർജിയോ ബുസ്കെറ്റ്സ്, ജെറാർഡ് പിക്വെ, സെർജിയോ റോബർട്ടോ എന്നിവരാണ് ബാഴ്സ ടീമിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. എന്ത്‌കൊണ്ടാണ് ബോർഡ് അംഗങ്ങൾ രാജിവെച്ചതെന്ന് ഇവർ താരങ്ങളെ ബോഡിബിയപ്പെടുത്തിയതായാണ് അറിവുകൾ. കൂടാതെ വരുന്ന മത്സരങ്ങളുടെ സാധ്യതകളെ കുറിച്ചും താരങ്ങളുടെ ആരോഗ്യത്തെ കുറിച്ചും ഇവർ സംസാരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *