പരിക്കേറ്റ സൂപ്പർ താരം മടങ്ങിയെത്തി, എൽ ക്ലാസിക്കോക്കുള്ള ബാഴ്സയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു !
ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോക്കുള്ള എഫ്സി ബാഴ്സലോണയുടെ സ്ക്വാഡ് പരിശീലകൻ കൂമാൻ പുറത്തു വിട്ടു. ഇരുപത്തിമൂന്ന് അംഗ സ്ക്വാഡ് ആണ് ബാഴ്സ പുറത്തു വിട്ടിട്ടുള്ളത്.പരിക്കേറ്റ സൂപ്പർ താരം ജോർദി ആൽബ മടങ്ങി എത്തി എന്നുള്ളതാണ് സ്ക്വാഡിന്റെ സവിശേഷത. താരത്തിന് കളിക്കാൻ മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ചതോടെയാണ് കൂമാൻ താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഈ മാസം അഞ്ചാം തിയ്യതി നടന്ന സെവിയ്യക്കെതിരെയുള്ള മത്സരത്തിലായിരുന്നു ആൽബക്ക് പരിക്കേറ്റത്. ലാലിഗയിൽ ഗെറ്റാഫയോട് തോറ്റു കൊണ്ടാണ് ബാഴ്സ വരുന്നതെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെ 5-1 ന് തകർത്ത ആശ്വാസത്തിലാണ് കൂമാന്റെ സംഘം ഇറങ്ങുക. ശനിയാഴ്ച രാത്രി 7:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക.അതേസമയം പരിക്കേറ്റ ടെർ സ്റ്റീഗൻ, ഉംറ്റിറ്റി, മാത്യൂസ് ഫെർണാണ്ടസ് എന്നിവർക്ക് സ്ക്വാഡിൽ ഇടമില്ല. ബാഴ്സയുടെ സ്ക്വാഡ് താഴെ നൽകുന്നു.
📋 CONVOCATÒRIA
— FC Barcelona (@FCBarcelona_cat) October 23, 2020
⚽ #ElClásico
🔵🔴 #ForçaBarça pic.twitter.com/hZ3SJU47xR
- Dest
- Piqué
- Ronald Araujo
- Sergio Busquets
- Carles Aleñá
- Antoine Griezmann
- Pjanić
- Braithwaite
- Messi
- Ousman. Dembélé
- Riqui Puig
- Neto
- Philippe Coutinho
- Lenglet
- Pedri
- Trincão
- Jordi Alba
- Sergi Roberto
- Frenkie De Jong
- Ansu Fati
- Junior
- Iñaki Peña
- Arnau Tenas
#FCB 🔵🔴 | #ElClásico ⚽
— Diario SPORT (@sport) October 23, 2020
⚠️ La presencia de Jordi Alba en la convocatoria es la principal novedad de la mismahttps://t.co/ZZy3WdsnsT