തന്നെ മെസ്സിയിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ബാഴ്സ ചവിട്ടിപുറത്താക്കിയത്, സുവാരസ് പറയുന്നത് ഇങ്ങനെ !
മെസ്സിയും താനും തമ്മിലുള്ള അഗാധമായ ബന്ധമാണ് തന്നെ ബാഴ്സ ചവിട്ടി പുറത്താക്കാനുള്ള കാരണമെന്ന് വിശ്വസിച്ച് ലൂയിസ് സുവാരസ്. ഇന്നലെ ഇഎസ്പിഎന്നിനോട് സംസാരിക്കുകയായിരുന്നു ഈ ഉറുഗ്വൻ സൂപ്പർ താരം. തന്നെ മെസ്സിയിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ബാഴ്സ പുറത്താക്കിയത് എന്നാണ് സുവാരസ് അറിയിച്ചത്. അല്ലാതെ മറ്റൊരു കാരണവും താൻ കാണുന്നില്ലെന്നും സുവാരസ് അറിയിച്ചു. ഈ ട്രാൻസ്ഫറിലായിരുന്നു ബാഴ്സ സുവാരസിനെ ഒഴിവാക്കിയത്. തുടർന്ന് സുവാരസ് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. ഇക്കാര്യത്തിൽ ബാഴ്സ ബോർഡിനെതിരെ മെസ്സി രൂക്ഷമായി ആഞ്ഞടിക്കുകയും ചെയ്തിരുന്നു. പിന്നാലെ മെസ്സി തന്നെ പരസ്യമായി പിന്തുണച്ചതിൽ അത്ഭുതമില്ലെന്നും വളരെ മോശമായ രീതിയിലാണ് തന്നെയും മെസ്സിയെയും ബാഴ്സ കൈകാര്യം ചെയ്തതെന്നും സുവാരസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വെളിപ്പെടുത്തൽ കൂടി സുവാരസ് നടത്തിയത്.
🗣️ — Suarez: “I think they wanted to get me away from Messi’s side. Maybe it bothered them because I have a good relationship with Leo.. Maybe they did not want him to be with me so often. But I can’t find any reason for them to think that it was hurting the team." [espn] pic.twitter.com/mpZ9935YuS
— Barça Universal (@BarcaUniversal) October 9, 2020
” ഒരുപാട് പ്രശ്നങ്ങൾ ബാഴ്സക്ക് അകത്തുണ്ടായിരുന്നു. അത് സാമ്പത്തികപ്രശ്നങ്ങൾ ആയാലും കായികപരമായ പ്രശ്നങ്ങൾ ആയാലും അത് മനസ്സിലാക്കാനും പരിഹരിക്കാനുമായിരുന്നു ഞാൻ ശ്രമിച്ചിരുന്നത്. പക്ഷെ എന്ത്കൊണ്ടാണ് അവർ എന്നെ പുറത്താക്കാനുള്ള തീരുമാനം കൈകൊണ്ടത് എന്നെനിക്കറിയില്ല.എനിക്ക് തോന്നുന്നത് എന്നെ മെസ്സിയിൽ നിന്നും അകറ്റാൻ വേണ്ടിയാണ് അവർ എന്നെ പുറത്താക്കാൻ തീരുമാനിച്ചത് എന്നാണ്. ഒരുപക്ഷെ എന്റെയും മെസ്സിയുടെയും അഭേദ്യമായ ബന്ധം അവരെ അസ്വസ്ഥരാക്കിയിട്ടുണ്ടാകും. ഞാൻ എന്തെങ്കിലും ടീമിന് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ചിലപ്പോൾ ഞാൻ കൂടുതൽ കാലം മെസ്സിയോടൊപ്പം തുടരുന്നത് അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഞങ്ങൾ രണ്ട് പേരും ടീമിന്റെ നല്ലതിന് വേണ്ടി മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളതും ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതും. പക്ഷെ എന്ത്കൊണ്ടാണ് അവർ ഞങ്ങളെ രണ്ട് പേരെയും പിരിച്ചത് എന്നതിന് എനിക്ക് ഒരു കാരണവും കണ്ടെത്താൻ കഴിയുന്നില്ല ” സുവാരസ് പറഞ്ഞു.
#LuisSuarez slams Barcelona, claims club wanted him away from #LionelMessi #Suarez #Messi #FCBarcelona https://t.co/uOHHdGVbZt
— Republic (@republic) October 10, 2020