ടീമിന്റെ പുനർനിർമാണത്തിന് ഏറ്റവുമാവിശ്യം മെസ്സിയുടെ ക്വാളിറ്റികളെന്ന് കൂമാൻ !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ താരത്തെ ബാഴ്സക്ക് ആവിശ്യമുണ്ടെന്നറിയിച്ച് പരിശീലകൻ കൂമാൻ. ഇന്നലെ ക്ലബിന്റെ ഒഫീഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം വീണ്ടും മെസ്സിയെ പരാമർശിച്ചത്. ബാഴ്സയുടെ പുനർനിർമാണത്തിന് ബാഴ്സയുടെ ക്വാളിറ്റി ആവിശ്യമാണ് എന്നാണ് അദ്ദേഹം അറിയിച്ചത്. കൂടാതെ ഫ്രീകിക്കിന്റെ കാര്യത്തിൽ തന്നെയും മെസ്സിയെയും താരതമ്യം ചെയ്യുന്നതിനെയും അദ്ദേഹം എതിർത്തു. താൻ ആറു വർഷം മാത്രമേ ബാഴ്സയിൽ കളിച്ചിട്ടൊള്ളൂ എന്നും തന്നെക്കാൾ കൂടുതൽ തവണ മെസ്സി ഫ്രീകിക്ക് ഗോൾ നേടിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ ഡിജോങിനെ പുകഴ്‍ത്താനും അദ്ദേഹം മറന്നില്ല. ബാഴ്സയുടെ ഭാവിയാണ് ഡിജോംഗ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

” മെസ്സിയെ പോലെയൊരു താരം ടീമിൽ ഉള്ളത് വളരെയധികം മതിപ്പുളവാക്കുന്ന കാര്യമാണ്. ടീമിന്റെ പുനർനിർമാണത്തിന് അദ്ദേഹത്തിന്റെ ക്വാളിറ്റി ആവിശ്യമാണ്. ഫ്രീകിക്കിന്റെ കാര്യത്തിൽ ഞങ്ങളെ താരതമ്യം ചെയ്യരുത്. എന്നേക്കാൾ കൂടുതൽ തവണ അദ്ദേഹം ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ഞാൻ ആറു വർഷം മാത്രമാണ് ബാഴ്‌സയിൽ ഉണ്ടായിരുന്നത്. പക്ഷെ നല്ല കോർണറുകളും ഫ്രീകിക്കുകളും എടുക്കുന്ന ഒരു താരം ടീമിൽ ഉണ്ടായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഡിജോങ് ഒരു യുവതാരമാണ്. ഇത് വരെ നല്ല പ്രകടനമാണ് ഡിജോംഗ് കാഴ്ച്ചവെച്ചത്. ഒരു യുവതാരത്തിന് ബാഴ്സയിൽ എത്തുക എന്നുള്ളത് ഒരു എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം ബാഴ്സയുടെ ഭാവി താരമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *