ഞാൻ വന്നത് ലോകത്തിലെ ഏറ്റവും മികച്ച താരത്തോടൊപ്പം കളിക്കാൻ, മെസ്സിക്ക് വേണ്ടി എന്ത് ചെയ്യും, ഡെസ്റ്റ് പറയുന്നു !

ഇന്നലെ എഫ്സി ബാഴ്സലോണ അയാക്സ് യുവതാരം സെർജിനോ ഡെസ്റ്റിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം പരിശീലകൻ റൊണാൾഡ് കൂമാൻ നടത്തിയ ആദ്യ സൈനിംഗ് ആണിത്. ക്ലബ് വിട്ട നെൽസൺ സെമെഡോക്ക് പകരമായിട്ടാണ് ഈ അമേരിക്കൻ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. പ്രതിരോധനിരയിലും മുന്നേറ്റനിരയിലും കോൺട്രിബൂട്ട് ചെയ്യാൻ കഴിയുന്ന താരമാണ് ഡെസ്റ്റ്. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ബാഴ്‌സയെന്നും ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടിയാണ് താൻ ഇവിടെ വന്നതെന്നും ഡെസ്റ്റ് തുറന്നു പറഞ്ഞു. ഡി ടെലെഗ്രാഫ് ആണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മെസ്സിക്കും വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും ഡെസ്റ്റ് കൂട്ടിച്ചേർത്തു. താരം കൂമാന് കീഴിൽ ഉടൻ അരങ്ങേറ്റം കുറിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

” ഞാൻ അനുഭവിച്ചതെല്ലാം മഹത്തരമായ കാര്യങ്ങളായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനൊപ്പം കളിക്കാൻ കഴിയുക എന്നുള്ളത് ഞാൻ ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഇതെന്റെ സ്വപ്നസാക്ഷാൽക്കാരമാണ്. ഞാൻ ഇവിടെ വന്നിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരത്തോടൊപ്പം കളിക്കാനുള്ള അവസരം ലാഭിക്കാൻ വേണ്ടിയാണ്. പക്ഷെ ആദ്യത്തെ കാര്യം എന്നുള്ളത് എനിക്ക് പുരോഗതി കൈവരിക്കണം. നല്ല രീതിയിൽ കളിക്കണം, അതിന് ശേഷം എല്ലാം വിജയിക്കാൻ ശ്രമിക്കണം. മെസ്സിക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് ” ഡെസ്റ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *