കൊറോണ: ഒരു മില്യൺ യുറോയുടെ ധനസഹായവുമായി ലയണൽ മെസ്സി

കൊറോണ പ്രതിസന്ധിയിൽ ലോകം വിറങ്ങലിച്ചു നിൽക്കെ ബാഴ്സലോണക്കും അർജന്റീനക്കും ആശ്വാസമായി മെസ്സിയുടെ ധനസഹായം. ഒരു മില്യൺ യുറോയാണ് ബാഴ്സയിലെയും അർജന്റീനയിലെയും ആശുപത്രികൾക്ക് വീതിച്ചു നൽകിയത്. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊറോണ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച സ്പെയിനിനെ സഹായിക്കാൻ മുൻപ് ബാഴ്സയും റയലുമൊക്കെ മുന്നിട്ടിറങ്ങിയിരുന്നു.

കൊറോണക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്കും ചികിത്സക്കും ഗവേഷണത്തിനുമാണ് മെസ്സി ഒരു മില്യൺ യുറോ ധനസഹായമനുവദിച്ചത്. ബാഴ്സലോണയിലെ ഹോസ്പിറ്റൽ ക്ലിനിക്കിനും അർജന്റീനയിലെ മെഡിക്കൽ സെന്ററിനുമാണ് മെസ്സിയുടെ സഹായം ലഭിച്ചത്. മെസ്സിക്ക് നന്ദി അർപ്പിച്ച് കൊണ്ട് ഹോസ്പിറ്റൽ ക്ലിനിക് ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തതോടെയാണ് ഈ വാർത്ത ലോകമറിഞ്ഞത്. പിന്നീട് മാർക്ക ഉൾപ്പടെ പ്രമുഖമാധ്യമങ്ങളും ഇത് റിപ്പോർട്ട്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *