ഒക്ടോബറിന് ശേഷം ആദ്യമായി രണ്ട് തുടർജയങ്ങൾ നേടിയതിന്റെ ആശ്വാസത്തിൽ ബാഴ്സയും കൂമാനും !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ സോസിഡാഡിനെ ബാഴ്സ കീഴടക്കിയത്. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന സോസിഡാഡിന് ബാഴ്സയുടെ മുന്നിൽ അടിപതറുകയായിരുന്നു. എന്നാൽ കൂമാന് വലിയ തോതിൽ ആശ്വാസം പകരുന്ന ഒരു കാര്യമാണ് ഈ തുടർച്ചയായുള്ള രണ്ട് ജയങ്ങൾ. എന്തെന്നാൽ ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് കൂമാന്റെ ബാഴ്സ ലാലിഗയിൽ രണ്ട് തുടർച്ചയായ വിജയങ്ങൾ നേടുന്നത്. അതായത് ലാലിഗയിലെ ആദ്യത്തെ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലാലിഗ മത്സരങ്ങളിൽ തുടർച്ചയായി ബാഴ്‌സ വിജയം നേടുന്നത്. ലെവാന്റെയെ ഒരു ഗോളിന് കീഴടക്കിയ ബാഴ്സ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സോസിഡാഡിനെയും കീഴടക്കുകയായിരുന്നു. ജയത്തോടെ ജയത്തോടെ പോയിന്റ് ടേബിളിൽ ബാഴ്സ അഞ്ചാം സ്ഥാനത്തുമെത്തി.
🇪🇸 Le club catalan enchaîne enfin deux victoires de rang pour la première fois depuis début octobrehttps://t.co/ECnvYtyOUf
— RMC Sport (@RMCsport) December 16, 2020
വിയ്യാറയൽ, സെൽറ്റ വിഗോ എന്നിവരെയായിരുന്നു ബാഴ്സ ലീഗിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ തോൽപ്പിച്ചത്. എന്നാൽ അതിന് ശേഷം സെവിയ്യയോട് ബാഴ്‌സ സമനില വഴങ്ങി. തുടർന്ന് ഗെറ്റാഫെയോട് തോൽക്കുകയും ചെയ്തു. പിന്നാലെ റയൽ മാഡ്രിഡിനോട് 3-1 ന് ബാഴ്സ പരാജയമറിഞ്ഞു. അതിന് ശേഷം ഡിപോർട്ടിവോ അലാവസിനോട് 1-1 ന്റെ സമനില വഴങ്ങുകയായിരുന്നു ബാഴ്സ. അടുത്ത മത്സരത്തിൽ റയൽ ബെറ്റിസിനെ 5-2 ന് തകർത്തു കൊണ്ട് കരുത്ത് കാട്ടിയെങ്കിലും പിന്നാലെ 1-0 ക്ക് അത്‌ലെറ്റിക്കോ മാഡ്രിഡിനോട് തോൽവി അറിഞ്ഞു. അതിന് ശേഷം ഒസാസുനയെ 4-0 ക്ക് തകർത്തുവെങ്കിലും പിന്നീട് കാഡിസിനോട് 2-1 ന് അട്ടിമറിയേറ്റുവാങ്ങി. അതിന് ശേഷമാണ് ലെവാന്റെ, റയൽ സോസിഡാഡ് എന്നിവരെ കീഴടക്കാൻ ബാഴ്സക്ക് കഴിഞ്ഞത്. ഇതോടെയാണ് കൂമാന് ശ്വാസം നേരെ വീണത്.
Barcelona coach Ronald Koeman praised his side's relentless pressing after their 2-1 win over Real Sociedad on Wednesday, when the Catalans finally came alive after an awful start to the season. https://t.co/IhSzhU8bYg
— Reuters Sports (@ReutersSports) December 17, 2020